27 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. മലപ്പുറം ജില്ലയിലെ ഒരു എയര്‍ ക്രൂവിനും, കണ്ണൂര്‍ ജില്ലയിലെ 2 ഡി.എസ്.സി. ജീവനക്കാര്‍ക്കും, എറണാകുളം ജില്ലയിലെ ഒരു ഐഎന്‍എച്ച്എസ് ജീവനക്കാരനും രോഗം ബാധിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ആശങ്കയേറ്റി കൊവിഡ് സമ്പര്‍ക്ക രോഗികളുടെ എണ്ണം പെരുകുന്നു. 84.7 ശതമാനം പേര്‍ക്കാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് റിപ്പോര്‍ട്ട് ചെയ്ത 1211 കൊവിഡ് കേസുകളില്‍ 1026 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടമറിയാത്ത കേസുകളുടെ എണ്ണവും വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. ഉറവിടം അറിയാത്ത 103 കൊവിഡ് കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.

Add Asianetnews as a Preferred SourcegooglePreferred

തിരുവനന്തപുരം ജില്ലയിലെ 281 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 145 പേര്‍ക്കും, കോട്ടയം ജില്ലയിലെ 115 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 99 പേര്‍ക്കും, കൊല്ലം ജില്ലയിലെ 88 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 56 പേര്‍ക്കും, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളിലെ 49 പേര്‍ക്ക് വീതവും, എറണാകുളം ജില്ലയിലെ 48 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 28 പേര്‍ക്കും, വയനാട് ജില്ലയിലെ 24 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 17 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 14 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 13 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

ആരോഗ്യപ്രവര്‍ത്തകരിലെ രോഗബാധയും ആശങ്ക സൃഷ്ടിക്കുന്നതാണ്. 27 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. തൃശൂര്‍ ജില്ലയിലെ 5, കൊല്ലം, എറണാകുളം, കോഴിക്കോട് ജില്ലകളിലെ 4 വീതവും, തിരുവനന്തപുരം ജില്ലയിലെ 3, പാലക്കാട്, കണ്ണൂര്‍ ജില്ലകളിലെ 2 വീതവും, മലപ്പുറം, വയനാട്, കാസര്‍ഗോഡ് ജില്ലകളിലെ ഒന്ന് വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. മലപ്പുറം ജില്ലയിലെ ഒരു എയര്‍ ക്രൂവിനും, കണ്ണൂര്‍ ജില്ലയിലെ 2 ഡി.എസ്.സി. ജീവനക്കാര്‍ക്കും, എറണാകുളം ജില്ലയിലെ ഒരു ഐഎന്‍എച്ച്എസ് ജീവനക്കാരനും രോഗം ബാധിച്ചു.