തിരുവനന്തപുരം: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ഓഫീസില്‍ കൊവിഡ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു. കൊവിഡ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് പരാതികളും ആശങ്കകളും വിളിച്ച് അറിയിക്കാം. 24 മണിക്കൂറും പ്രവര്‍ത്തനമുണ്ടാകും. ലാന്‍ഡ് ഫോണ്‍ നമ്പര്‍ 0471 -2318330, മൊബൈല്‍ - 8921285681, 8848515182, 9895179151.

അതേസമയം ലോക് ഡൗണില്‍ കുടുങ്ങിപ്പോയവരെ സഹായിക്കാൻ സന്നദ്ധരായി കാസര്‍കോട് ജില്ലാ ഭരണകൂടത്തിന്‍റെ ഹൈൽപ്പ് ലൈൻ. കൊവിഡ് വ്യാപനം മുൻ നിര്‍ത്തി കര്‍ശന സുരക്ഷാ നിര്‍ദ്ദേശങ്ങൾ നിലനിൽക്കെയാണ് കര്‍ഫ്യുവിൽ വലയുന്നവര്‍ക്ക് ആശ്വാസം പകരാന്‍ ജില്ലാ ഭരണകൂടം ഹെൽപ്പ് ലൈൻ നമ്പറുകൾ പ്രസിദ്ധീകരിച്ചത്. അത്യാവശ്യ സേവനങ്ങൾക്കെല്ലാം ഈ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. ആശുപത്രി ആവശ്യങ്ങൾ ആഹാരം എന്നിങ്ങനെ ഇനം തിരിച്ച സേവനങ്ങൾക്കായാണ് സഹായം ലഭിക്കുക.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക