Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് ലോക്ക്ഡൗൺ നാലാംദിനം; പൊലീസ് പാസിനായി ഓൺലൈൻ സൈറ്റിൽ തള്ളിക്കയറ്റം തുടരുന്നു

ഇന്നലെ വൈകീട്ട് വരെ 3,10,535 പേർ പൊലീസ് പാസിനായി. ഇതിൽ 32,631 പേർക്ക് അനുമതി നൽകി. 56,518 അപേക്ഷകൾ പരിഗണനയിലാണ്. ബാക്കിയുള്ളവ നിരസിച്ചു. നിയന്ത്രണങ്ങളുടെ ലംഘനത്തിന് ഇന്നലെ 2779 പേർക്കെതിരെ കേസെടുത്തു. 729 വാഹനങ്ങൾ പിടിച്ചെടുത്തു.
 

covid fourth day of lockdown push for  police pass continues on the online site
Author
Thiruvananthapuram, First Published May 11, 2021, 6:42 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ലോക്ക്ഡൗൺ നാലാം ദിനം. ആദ്യദിവസങ്ങൾക്ക് സമാനമായി നിയന്ത്രണം ഇന്നും കർശനമായി നടപ്പാക്കും. നേരത്തെ പ്രഖ്യാപിച്ചതിൽ ഒരു ഇളവുകളും ഇതുവരെ ഇല്ല. അതേസമയം പൊലീസ് പാസിനായി ഓൺലൈൻ സൈറ്റിൽ തള്ളിക്കയറ്റം തുടരുകയാണ്.

ഇന്നലെ വൈകീട്ട് വരെ 3,10,535 പേർ പൊലീസ് പാസിനായി. ഇതിൽ 32,631 പേർക്ക് അനുമതി നൽകി. 56,518 അപേക്ഷകൾ പരിഗണനയിലാണ്. ബാക്കിയുള്ളവ നിരസിച്ചു. നിയന്ത്രണങ്ങളുടെ ലംഘനത്തിന് ഇന്നലെ 2779 പേർക്കെതിരെ കേസെടുത്തു. 729 വാഹനങ്ങൾ പിടിച്ചെടുത്തു.

പൊലീസ് ഏർപ്പെടുത്തിയ ഓൺലൈൻ പാസ് സംവിധാനത്തിലൂടെ ആദ്യ 12 മണിക്കൂറിൽ കിട്ടിയത് ഒരു ലക്ഷം അപേക്ഷകളാണെന്ന് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു. ഇത് ലോക്ക്ഡൗണിന്‍റെ ലക്ഷ്യം തന്നെ ഇല്ലാതാക്കുന്നതാണ്. ആവശ്യ സാധനം വാങ്ങാൻ നൽകുന്ന അനുവാദം ദുരുപയോഗം ചെയ്യരുത്. ലോക് ഡൌൺ നിയന്ത്രണം ശക്തമായി നടപ്പാക്കും. ആവശ്യം നോക്കി മാത്രമേ പാസ്സ് നൽകൂ. വീടിനു അടുത്ത കടയിൽ നിന്നും സാധനം വാങ്ങാൻ പാസ്സ് വേണ്ട. ദിവസേന യാത്ര ചെയ്യണ്ടി വരുന്ന വീട്ടു ജോലിക്കാർ, ഹോം നേഴ്സ് എന്നിവർക്ക് പാസ് വേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

കൊവിഡ് രണ്ടാം തരംഗം തീവ്രമാണ്. ശക്തമായി മുൻകരുതലും മാനദണ്ഡങ്ങളും നടപ്പാക്കണം. ഡബിൾ മാസ്കിങും എൻ 95 മാസ്കിങ്ങും ശീലമാക്കണം. അകലം പാലിക്കണം, കൈകൾ ശുചിയാക്കാനും ശ്രദ്ധിക്കണം. അടഞ്ഞ സ്ഥലം, ആൾക്കൂട്ടം അടുത്ത് ഇടപഴകൽ എല്ലാം ഒഴിവാക്കണം. ആരോഗ്യ സംവിധാനങ്ങളുടെ കപ്പാസിറ്റി ഉയർത്തിയിട്ടുണ്ട്. ആ പ്രക്രിയ തുടരുന്നുണ്ട്. രോഗവ്യാപനം കൂടുതൽ കരുത്താർജ്ജിക്കുന്നു. അതീവ ശ്രദ്ധ പുലർത്തിയില്ലെങ്കിൽ കൈകാര്യം ചെയ്യാൻ സാധിക്കാത്ത വിധത്തിലുള്ള സാഹചര്യം വരും. അതുകൊണ്ടാണ് ലോക്ക്ഡൗൺ നടപ്പാക്കിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios