Asianet News MalayalamAsianet News Malayalam

കാസർകോട്ടെ രണ്ട് കൊവിഡ് ബാധിതർ കൂടി വ്യാപക സമ്പർക്കം നടത്തി, റൂട്ട് മാപ്പ് തയ്യാറാക്കുന്നത് നിർത്തി

കാസർകോട്ടെ കൊവിഡ് ബാധിതരിൽ കൂടുതൽ പേർ വ്യാപക സമ്പർക്കം നടത്തിയെന്ന് വ്യക്തമായി. തളങ്കര സ്വദേശിയും പൂച്ചകാട്‌ സ്വദേശിയും ആണ് കൂടുതൽ പേരുമായി ഇടപഴകിയത്

Covid Kasargod patients violates quarantine district admin stops preparing route map
Author
Kasaragod, First Published Mar 23, 2020, 8:18 AM IST

കാസർകോട്: ജില്ലയിലെ കൊവിഡ് സ്ഥിരീകരിച്ചവരുടെ റൂട്ട് മാപ്പ് തയ്യാറാക്കുന്നത് അവസാനിപ്പിക്കാൻ തീരുമാനം. രോഗികളുടെ എണ്ണകൂടുതലും സമയനഷ്ടവും കണക്കിലെടുത്താണ് തീരുമാനം. ഇനി മുതൽ രോഗികളുമായി സമ്പർക്കം പുലർത്തിയവരെ പ്രാദേശിക ജാഗ്രതാ സമിതികൾ നേരിട്ട് ബന്ധപ്പെടും.

അതിനിടെ കാസർകോട്ടെ കൊവിഡ് ബാധിതരിൽ കൂടുതൽ പേർ വ്യാപക സമ്പർക്കം നടത്തിയെന്ന് വ്യക്തമായി. തളങ്കര സ്വദേശിയും പൂച്ചകാട്‌ സ്വദേശിയും ആണ് കൂടുതൽ പേരുമായി ഇടപഴകിയത്. നേരത്തെ എരിയാൽ സ്വദേശിയും ഇതുപോലെ വ്യാപക സമ്പർക്കം പുലർത്തിയിരുന്നു.

റൂട്ട് മാപ്പ് കണ്ടു മാത്രം കൂടുതൽ ആളുകൾ റിപ്പോർട്ട് ചെയ്തിരുന്നില്ല. ഇതേ തുടർന്നാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 17 പേർക്കാണ് ജില്ലയിൽ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗികൾ ക്വാറന്റൈൻ നിർദ്ദേശം പാലിക്കാതെ കറങ്ങിനടന്നത് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.

ജില്ലയിൽ ലോക് ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. നിരോധനാജ്ഞ നിലനിൽക്കുന്നതിനാൽ ആളുകൾ കൂട്ടം കൂടി നിൽക്കാൻ പാടില്ല. കടകൾ രാവിലെ 11 മുതൽ വൈകിട്ട് അഞ്ച് മണി വരെ മാത്രമേ തുറക്കാവൂ. അവശ്യ സേവനങ്ങൾ തടസമില്ലാതെ മുന്നോട്ട് പോകണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഇന്നലെ നിർദ്ദേശിച്ചിരുന്നു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

Follow Us:
Download App:
  • android
  • ios