Asianet News MalayalamAsianet News Malayalam

രോ​ഗിക്ക് കൊവിഡ്; കായംകുളം താലൂക്ക് ആശുപത്രിയിലെ സർജിക്കൽ വാർഡ് അടച്ചു

കഴിഞ്ഞ ദിവസം വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലെത്തിയ ആൾക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. ഇതേത്തുടർന്ന് ആശുപത്രിയിലെ ഡോക്ടർമാരും ആരോ​ഗ്യപ്രവർത്തകരുമടക്കം പതിനഞ്ചോളം പേർ ക്വാറന്റൈനിലാണ്.

covid kayakulam taluk hospital surgical ward closed
Author
Alappuzha, First Published Aug 17, 2020, 8:32 PM IST

ആലപ്പുഴ: ചികിത്സയ്ക്കെത്തിയ ആൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് കായംകുളം താലൂക്ക് ആശുപത്രിയിലെ സർജിക്കൽ വാർഡ് അടച്ചു. കഴിഞ്ഞ ദിവസം വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലെത്തിയ ആൾക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. ഇതേത്തുടർന്ന് ആശുപത്രിയിലെ ഡോക്ടർമാരും ആരോ​ഗ്യപ്രവർത്തകരുമടക്കം പതിനഞ്ചോളം പേർ ക്വാറന്റൈനിലാണ്.

ആലപ്പുഴ ജില്ലയിൽ ഇന്ന് 139 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 122 പേർക്കും സമ്പർക്കത്തിലൂടെയാണ് രോ​ഗബാധ ഉണ്ടായത്. ഒരാളുടെ രോ​ഗ ഉറവിടം വ്യക്തമല്ല. രോ​ഗം സ്ഥിരീകരിച്ചവരിൽ മൂന്നുപേർ വിദേശത്തുനിന്നും 13 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. ആകെ 1404 പേർ ആശുപത്രികളിൽ ഇപ്പോൾ ചികിത്സയിലുണ്ട്. 2008 പേർ ഇതുവരെ ജില്ലയിൽ രോഗമുക്തരായി.

Read Also: പൂജപ്പുര ജയിലിലെ കൊവിഡ് വ്യാപനം; 65 വയസിന് മുകളിൽ പ്രായമുള്ളവർക്ക് പരോൾ അനുവദിക്കുമെന്ന് സർക്കാർ...

 

Follow Us:
Download App:
  • android
  • ios