Asianet News MalayalamAsianet News Malayalam

പത്തനംതിട്ടയിൽ വീടാക്രമിക്കപ്പെട്ട പെൺകുട്ടിക്കെതിരെ കേസ്; നടപടി ഹെൽത്ത് ഇൻസ്‌പെക്ടറുടെ റിപ്പോർട്ടിന്മേൽ

ഹെൽത്ത് ഇൻസ്‌പെക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പകർച്ചവ്യാധി നിയന്ത്രണം സംബന്ധിച്ച ഓർഡിനൻസ് അനുസരിച്ചാണ് കേസ് എടുത്തിരിക്കുന്നത്.


 

covid lockout thannithod case against girl who complaints against cpm workers
Author
Pathanamthitta, First Published Apr 12, 2020, 7:31 PM IST

പത്തനംതിട്ട: പത്തനംതിട്ട തണ്ണിത്തോട് കൊവിഡ് നിരീക്ഷണത്തിലിരിക്കെ വീടാക്രമിക്കപ്പെട്ട പെൺകുട്ടിക്കെതിരെ കേസ്. ക്വാറന്റൈൻ നിർദ്ദേശം ലംഘിച്ചതിനാണ് കേസ്. ഹെൽത്ത് ഇൻസ്‌പെക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പകർച്ചവ്യാധി നിയന്ത്രണം സംബന്ധിച്ച ഓർഡിനൻസ് അനുസരിച്ചാണ് കേസ് എടുത്തിരിക്കുന്നത്.

കഴിഞ്ഞയാഴ്ചയാണ് പെൺകുട്ടിയുടെ വീടിന് നേരെ കല്ലേറുണ്ടായത്. കോയമ്പത്തൂരിൽ നിന്നെത്തിയ പെൺകുട്ടി കൊവിഡ് നിരീക്ഷണത്തിലായിരുന്നു. പെൺകുട്ടി എത്തിയതിനു പിന്നാലെ, പിതാവ് പുറത്തിറങ്ങി നടക്കുന്നെന്ന തരത്തിലുള്ള പ്രചാരണം വാട്‌സാപ്പ് ഗ്രൂപ്പുകളിൽ ഉണ്ടായി. ഇതോടെയാണ് വീട്ടുകാർ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. തുടർന്നാണ് വീട് ആക്രകമിക്കപ്പെട്ടത്. 

Read Also: വീട് ആക്രമിച്ച സിപിഎമ്മുകാർക്കെതിരെ നിസാര വകുപ്പുകള്‍; വീട്ടുമുറ്റത്ത് നിരാഹാരമിരുന്ന് പെണ്‍കുട്ടി...
 

Follow Us:
Download App:
  • android
  • ios