ഗുരുവായൂര്‍: കൊവിഡിനെ തുടർന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്നവർക്ക് ഇന്ന് മുതൽ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. ഇതാദ്യമായാണ് ഭക്തർക്ക് കൊവിസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നത്. 

ദിവസം 25 വിവാഹങ്ങൾക്ക് മാത്രമാണ് അനുമതി. ഒരു വിവാഹ സംഘത്തിൽ പരമാവധി 12 പേർ മാത്രമേ പാടുള്ളൂ. ഇവർ എല്ലാവരും കൊവിസ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. 10 വയസിന് താഴെയും 60 വയസിന് മുകള്ളിലുള്ളവർക്കും ദർശനത്തിന് വിലക്കുണ്ട്. വെർച്ച്വൽ ക്യൂ വഴി പ്രതിദിനം 2000 പേർക്ക് മാത്രമാണ് ഇപ്പോൾ ദർശനത്തിന് അനുമതി നൽകുന്നത്.