Asianet News MalayalamAsianet News Malayalam

'ആവശ്യത്തിന് സൗകര്യങ്ങളില്ല'; തൃപ്പുണിത്തുറ ആയുർവേദ മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് രോഗികളുടെ പ്രതിഷേധം

ആശുപത്രിയിൽ മറ്റൊരു രോഗത്തിന് ചികിത്സയിലായിരുന്ന രോഗികളിൽ ഒരാൾക്ക് കൊവിഡ് സ്‌ഥിരീകരിച്ചു. തുടർന്ന് രണ്ട് ദിവസമായി 240 പേരെ പരിശോധിച്ചതിൽ 75 പേർക്ക് കൊവിഡ് ബാധിച്ചതായി കണ്ടെത്തി. 
 

covid patients protest in thrippunithura  ayurveda medical college
Author
Kochi, First Published Jan 19, 2021, 12:56 PM IST

കൊച്ചി: തൃപ്പുണിത്തുറ ആയുർവേദ മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊവിഡ് രോഗികളുടെ പ്രതിഷേധം. രോഗം ബാധിച്ചവർക്ക് ആവശ്യമായ പരിചരണവും സൗകര്യങ്ങളും ഇല്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ആശുപത്രിയിൽ മറ്റൊരു രോഗത്തിന് ചികിത്സയിലായിരുന്ന രോഗികളിൽ ഒരാൾക്ക് കൊവിഡ് സ്‌ഥിരീകരിച്ചു. തുടർന്ന് രണ്ട് ദിവസമായി 240 പേരെ പരിശോധിച്ചതിൽ 75 പേർക്ക് കൊവിഡ് ബാധിച്ചതായി കണ്ടെത്തി. 

ആശുപത്രിയിലെ രോഗികളും കൂട്ടിരിപ്പുകാരും ജീവനക്കാരും ഉൾപ്പടെ ഉള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് രോഗികൾ താമസിച്ചിരുന്ന വാർഡ് കണ്ടെയിന്‍മെന്‍റ് സോണാക്കി. കൊവിഡ് വാർഡിൽ ആവശ്യത്തിന് ശുചിമുറികൾ ഇല്ലെന്നും നല്ല ഭക്ഷണം ലഭിക്കുന്നില്ലെന്നും രോഗികൾ ആരോപിക്കുന്നു. അതേ സമയം ലഭ്യമായ സൗകര്യങ്ങൾ ഉപയോഗിച്ച ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു.

 

Follow Us:
Download App:
  • android
  • ios