കോഴിക്കോട്: കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് ഓണാഘോഷം നടത്തിയ മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കോഴിക്കോട് മുക്കം കെ.എം.സി.ടി  മെഡിക്കൽ കോളേജിലാണ് കൊവിഡ് പ്രോട്ടോകോൾ പാലിക്കാതെ ഓണാഘോഷം നടത്തിയത്.

ഓണാഘോഷത്തിന് നേതൃത്വം നല്‍കിയ  അമ്പതോളം ജീവനക്കാർക്കെതിരെ മുക്കം പൊലീസ് കേസെടുത്തു.