എറണാകുളം: പെരുമ്പാവൂരിൽ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് കാളച്ചന്തയിൽ കച്ചവടം നടത്തിയവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ കച്ചവടം തുടങ്ങിയപ്പോൾ മുതൽ നിരവധിയാളുകളാണ് കാളച്ചന്തയിലെത്തിയത്. ചന്തയിലെ തിരക്ക് തുടർന്നതോടെയ‌ാണ് പൊലീസ് ഇടപെട്ടത്. 

എറണാകുളം ജില്ലയിൽ ഇന്നലെ 15 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 13 പേർക്കും സമ്പർക്കത്തിലൂടെയാണ് രോ​ഗം ബാധിച്ചത്. ജില്ലയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ  കഴിയുന്നവരുടെ എണ്ണം 813 ആണ്. ഇതുവരെ ഏഴ് പേരാണ് കൊവിഡ് ബാധിച്ച് എറണാകുളത്ത് മരിച്ചത്. 
 

Read Also: 42 പേർക്ക് കൂടി കൊവിഡ്; വയനാട്ടിലെ തവിഞ്ഞാലിൽ കടുത്ത ആശങ്ക...