Asianet News MalayalamAsianet News Malayalam

ടിപിആര്‍ കൂടുന്നു; നിയന്ത്രണങ്ങള്‍ കര്‍ശനം, മൈക്രോ കണ്ടെയിന്‍മെന്‍റ് മേഖലകളില്‍ യാത്ര ഒരു വഴിയിലൂടെ മാത്രം

മൈക്രോ കണ്ടെയിന്മെന്റ് സോണുകൾ പ്രഖ്യാപിക്കുന്നതിന് സെക്ടരൽ മജിസ്‌ട്രേറ്റുമാരെ നിയമിച്ചിട്ടുണ്ട്. എ,ബി,സി,ഡി മേഖലകളിലെ നിയന്ത്രണങ്ങളും ഇളവുകളും അതേപടി തുടരും. 

covid restrictions strengthen in kerala
Author
Trivandrum, First Published Jul 26, 2021, 7:03 AM IST

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കണ്ടെയിന്മെന്റ് സോണുകളിൽ ഇന്ന് മുതൽ നിയന്ത്രണം കൂടുതൽ കർശനമാക്കും. മൈക്രോ കണ്ടെയിന്മെന്റ് സോണുകൾ പ്രഖ്യാപിക്കുന്നതിന് സെക്ടരൽ മജിസ്‌ട്രേറ്റുമാരെ നിയമിച്ചിട്ടുണ്ട്. എ,ബി,സി,ഡി മേഖലകളിലെ നിയന്ത്രണങ്ങളും ഇളവുകളും അതേപടി തുടരും. എ,ബി വിഭാഗങ്ങളിൽ സർക്കാർ ഓഫീസുകൾ പകുതി ജീവനക്കാരുമായി പ്രവർത്തിക്കും. സി വിഭാഗത്തിൽ നാലിലൊന്നു ജീവനക്കാരുമായി പ്രവർത്തിക്കാം. ഡി വിഭാഗത്തിൽ അവശ്യ സർവീസുകൾ മാത്രമേ ഉണ്ടാകു. മൈക്രോ കണ്ടെയിന്മെന്റ് മേഖലകളിൽ ഒരു വഴിയിലൂടെ മാത്രമേ യാത്ര അനുവദിക്കു. ഡി വിഭാഗത്തിൽ പെട്രോളിങ്,സി വിഭാഗത്തിൽ വാഹന പരിശോധന എന്നിവ കർശനമാക്കും.

കേരളത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ ഒരാഴ്ച്ചക്കിടെയുണ്ടായത് രണ്ട് ശതമാനത്തോളം വർധനവാണ്. കഴിഞ്ഞയാഴ്ച്ചയിലെ 10.4 ശരാശരിയിൽ നിന്നാണ് 12 ശതമാനത്തിലേക്ക് കടന്നത്. ജൂൺ ആദ്യ ആഴ്ചയ്യക്ക് ശേഷം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലെ ഏറ്റവും വലിയ വർധനവാണിത്. മൊത്തം കേസുകളിൽ പ്രതിവാരം 14 ശതമാനത്തിന്‍റെ വളർച്ചയുണ്ടായതായും, വരും ആഴ്ച്ചകളിൽ ഉടനെ കേസുകൾ കൂടുന്നതിൽ ഇത് പ്രതിഫലിക്കുമെന്നും വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു. അടുത്തയാഴ്ച്ചകളിൽ തന്നെ പ്രതിദിന കേസുകൾ 20,000 കടക്കുമെന്നാണ് വിലയിരുത്തൽ. രണ്ടാംതരംഗത്തിലെ രണ്ടാം വ്യാപനത്തിൽ ഏറ്റവുമധികം കേസുകളുണ്ടായ ആഴ്ച്ചയാണ് കടന്നുപോയത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

Follow Us:
Download App:
  • android
  • ios