Asianet News MalayalamAsianet News Malayalam

പ്രതിരോധ ശേഷി നിരക്ക് എത്ര? കേരളത്തിലും സെറോ സർവേ; ഉത്തരവ് ഇറങ്ങി

ഇതാദ്യമായാണ് കേരളം സെറോ സർവേ സ്വന്തം നിലയ്ക്ക് നടത്തുന്നത്. ഐസിഎംആർ നടത്തിയ സെറോ സർവേയിൽ  42.7% ആണ്  കേരളത്തിലെ പ്രതിരോധ ശേഷി നിരക്ക്.

covid sero survey in kerala
Author
Thiruvananthapuram, First Published Aug 27, 2021, 8:24 PM IST

തിരുവനന്തപുരം: കൊവിഡ് ബാധ, വാക്സിൻ എന്നിവ വഴി രോഗപ്രതിരോധ ശേഷി കൈവരിച്ചതിന്റെ തോത് കണ്ടെത്താൻ കേരളത്തിൽ സെറോ സർവ്വേ നടത്തും. ഇതു സംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങി. ഇതാദ്യമായാണ് കേരളം സെറോ സർവേ സ്വന്തം നിലയ്ക്ക് നടത്തുന്നത്. ഐസിഎംആർ നടത്തിയ സെറോ സർവേയിൽ  42.7% ആണ്  കേരളത്തിലെ പ്രതിരോധ ശേഷി നിരക്ക്.

തീരദേശം, നഗരങ്ങൾ, ഗ്രാമങ്ങൾ, ചേരികൾ എന്നിവിടങ്ങൾ തരംതിരിച്ച് പഠനം നടത്തും. അഞ്ച് വയസിനു മുകളിൽ ഉള്ള കുട്ടികളിലും പഠനം നടത്താനാണ് തീരുമാനം. 18ന് മുകളിൽ പ്രായം ഉള്ളവർ, 18ന് മുകളിൽ ഉള്ള ആദിവാസി വിഭാഗം, തീരദേശ വിഭാഗം, കോർപറേഷൻ പരിധികളിൽ ഉള്ളവർ, 5 - 17 വയസ് പ്രായമുള്ള കുട്ടികൾ, ഗർഭിണികൾ എന്നിവരിലാണ് പഠനം നടത്തുക.

Read Also: കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമോ? നാളെ കൊവിഡ് അവലോകന യോ​ഗം

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFight

Follow Us:
Download App:
  • android
  • ios