അതേസമയം പ്രതിദിന കൊവിഡ് കേസുകൾ തുടർച്ചയായി ആയിരത്തിന് മേലെ ആയതോടെ കോഴിക്കോട് ജില്ലയിൽ കർശന നിയന്ത്രണം തുടരുകയാണ്.
കോഴിക്കോട്: കൊവിഡ് വ്യാപനം രൂക്ഷമായ കോഴിക്കോട് ജില്ലയിൽ സ്വകാര്യ ആശുപത്രികളിൽ ആവശ്യത്തിന് കിടക്കകൾ ഉണ്ടെന്ന് സ്വകാര്യ ആശുപത്രി വൃത്തങ്ങൾ. നഗരത്തിലെ രണ്ട് സ്വകാര്യ ആശുപത്രികളിൽ മാത്രമാണ് കൊവിഡ് കിടക്കകൾ ഒഴിവില്ലാത്തത്. നഗരത്തിന് പുറത്തെ സ്വകാര്യ മെഡി. കോളേജുകളിൽ ഉൾപ്പെടെ ആവശ്യത്തിന് കിടക്കകളും ഐസിയു സംവിധാനവും ഉണ്ടെന്നും അധികൃതർ വ്യക്തമാക്കി.
അതേസമയം പ്രതിദിന കൊവിഡ് കേസുകൾ തുടർച്ചയായി ആയിരത്തിന് മേലെ ആയതോടെ കോഴിക്കോട് ജില്ലയിൽ കർശന നിയന്ത്രണം തുടരുകയാണ്. ബസുകളിൽ ആളുകൾക്ക് നിന്നു സഞ്ചരിക്കാൽ വിലക്കുണ്ട്. കടകളെല്ലാം ഒൻപത് മണിക്ക് അടയ്ക്കും. അതേസമയം വിഷു തിരക്കിനിടെ ഇന്ന് റമദാൻ മാസത്തിനും തുടക്കമായതോടെ കോഴിക്കോട് നഗരത്തിൽ കനത്ത തിരക്കാണ് ഇന്നലെയും ഇന്ന് രാവിലെയും അനുഭവപ്പെട്ടത്.
