Asianet News MalayalamAsianet News Malayalam

'വോട്ട് കരുതലോടെ', കൊവിഡ് രോഗവ്യാപനം ഉയരുമോയെന്ന് ആശങ്ക, മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

വോട്ട് ചോദിച്ചിറങ്ങുന്നവർ മുൻകരുതൽ സ്വീകരിച്ചില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ട് പോകും. എല്ലാ പാർട്ടിക്കാരും ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങളനുസരിച്ച് പ്രവർത്തിക്കണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.

covid spread during election period Health Minister kk shailajas warning
Author
Thiruvananthapuram, First Published Dec 1, 2020, 7:09 AM IST

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കൊവിഡ് വ്യാപനം കൂടുമോ എന്ന ആശങ്കയുണ്ടെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. പ്രചാരണ ആവേശത്തിൽ ആളുകൾ കൊവിഡ് ജാഗ്രത മറന്നു പോകുന്നുണ്ടോ എന്ന ആശങ്കയുണ്ട്. വോട്ട് ചോദിച്ചിറങ്ങുന്നവർ മുൻകരുതൽ സ്വീകരിച്ചില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ട് പോകും. എല്ലാ പാർട്ടിക്കാരും ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങളനുസരിച്ച് പ്രവർത്തിക്കണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു. സർക്കാരിന്റെ കൊവിഡ് പ്രതിരോധം തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് നേട്ടമാകുമെന്നും കെകെ ശൈലജ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 

Follow Us:
Download App:
  • android
  • ios