Asianet News MalayalamAsianet News Malayalam

കൊവിഡ് ഭീതി: തിരുവനന്തപുരത്തെ തീരദേശ റോഡ് അടച്ചു

കരിംകുളം, ചിറയിൻകീഴ്, കുന്നതുകാൽ, കദിനംകുളം പഞ്ചായത്തുകൾ പൂർണമായും കണ്ടെയിന്‍മെന്റ് സോണാക്കി. നഗരസഭയിലെ കടകംപള്ളി, ഞാണ്ടൂർകോണം, പൗഡിക്കോണം വാര്‍ഡുകളും കണ്ടെയിന്‍മെന്റ് സോണാണാണ്

covid thiruvananthapuram coastal Road closed
Author
Thiruvananthapuram, First Published Jul 17, 2020, 1:31 PM IST

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ തീരദേശ റോഡ് അടച്ചു. തലസ്ഥാനത്തെ തീരദേശ പ്രദേശത്ത് കൊവിഡ് പടരുന്ന പശ്ചത്തലത്തിലാണ് നിയന്ത്രണം. അഞ്ചുതെങ്ങ് മുതൽ പൊഴിയൂർ വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സമ്പ‌ർക്ക വ്യാപനം നിയന്ത്രാണീതമാകുന്നത് മുന്നിൽക്കണ്ട് തിരുവനന്തപുരം ജില്ലയാകെ കൂടുതൽ നിയന്ത്രണങ്ങളിലേക്ക് കടക്കുകയാണ്. 

അതേസമയം, തിരുവനന്തപുരം ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ ഒരു കോണ്‍സ്റ്റബിലിന് രോഗം സ്ഥിരീകരിച്ചതതിനെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് ആസ്ഥാനം അടച്ചു. ജില്ലയിലെ കരിംകുളം, ചിറയിൻകീഴ്, കുന്നതുകാൽ, കദിനംകുളം പഞ്ചായത്തുകൾ പൂർണമായും കണ്ടെയിന്‍മെന്റ് സോണാക്കി. നഗരസഭയിലെ കടകംപള്ളി, ഞാണ്ടൂർകോണം, പൗഡിക്കോണം വാര്‍ഡുകളും കണ്ടെയിന്‍മെന്റ് സോണാണാണ്. രാമചന്ദ്ര ഹൈപ്പർ മാർക്കറ്റ് അടക്കം ഭീഷണി ഉയർത്തുന്ന കൾസറ്ററുകളിലെ കൂടുതൽ ഫലങ്ങൾ ഇന്നുവരും.

Also Read: സമ്പർക്ക വ്യാപനം നിയന്ത്രണാതീതമാകുന്നു; തലസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ

Also Read: തിരുവനന്തപുരം മെഡി. കോളേജിൽ കൂട്ടിരുന്നവർക്ക് കൊവിഡ്; ശസ്ത്രക്രിയ കഴിഞ്ഞവരെ പ്രവേശിപ്പിച്ച വാര്‍ഡിലാണ് രോഗബാധ

അതിനിടെ, ജില്ലയിൽ വ്യാപനം കുതിക്കുമ്പോഴും നിയന്ത്രണങ്ങൾ പാലിക്കാതെ നടന്ന പ്രവേശന പരീക്ഷ വിവാദമായി. പരീക്ഷ മാറ്റി വെക്കാതിരുന്ന സർക്കാരിനെയും, നിയന്ത്രണങ്ങൾ ലംഘിച്ച രക്ഷിതാക്കൾ അടക്കമുള്ളവരെയും വിമർശിച്ചു ശശി തരൂർ എം പി രംഗത്തെത്തി. വൻ ജനക്കൂട്ടം രൂപപ്പെട്ട പട്ടം സെന്റെമേരീസ് സ്‌കൂളിൽ നിന്നുള്ള ചിത്രം സഹിതമാണ് വിമർശനം. സൗകര്യം ഒരുക്കിയിട്ടും രക്ഷിതാക്കൾ ഉപയോഗിച്ചില്ല എന്നാണ് കോർപ്പറേഷൻ വിശദീകരണം.

Also Read: കണ്ണൂര്‍- കാസര്‍കോട് അതിര്‍ത്തി പാലങ്ങള്‍ അടച്ചു; കടത്തിവിടുക ആശുപത്രിയിലേക്കുള്ള വാഹനങ്ങള്‍ മാത്രം

Follow Us:
Download App:
  • android
  • ios