കേന്ദ്ര സർക്കാരിന്റെ വാക്സീൻ നയത്തിൽ നിന്ന് വ്യത്യസ്തമായാണ് പ്രവാസികൾക്കും വിദേശയാത്ര ആവശ്യമുള്ളവർക്കും ആദ്യ ഡോസ് എടുത്ത് 28 ദിവസത്തിനകം രണ്ടാം ഡോസ് നൽകാൻ കേരള സർക്കാർ നടപടി സ്വീകരിച്ചത്.
തിരുവനന്തപുരം: രണ്ടാം ഡോസ് വാക്സീൻ എടുത്തവർക്ക് കേന്ദ്രസർക്കാരിന്റെ സർട്ടിഫിക്കേറ്റ് കിട്ടാത്തതിനെ തുടർന്ന് വിദേശത്തേക്ക് പോകാൻ കഴിയുന്നില്ലെന്ന് പരാതി. പ്രവാസികൾക്കുള്ള മുൻഗണന പ്രകാരം വാക്സീൻ എടുത്തവരാണ് പ്രതിസന്ധി നേരിടുന്നത്. സമയത്ത് നടപടികൾ പൂർത്തീയാകാതെ വന്നതോടെ പലരുടെയും വീസ കാലാവധി കഴിയുകയും ജോലി നഷ്ടപ്പെടുകയും ചെയ്തു
കേന്ദ്ര സർക്കാരിന്റെ വാക്സീൻ നയത്തിൽ നിന്ന് വ്യത്യസ്തമായാണ് പ്രവാസികൾക്കും വിദേശയാത്ര ആവശ്യമുള്ളവർക്കും ആദ്യ ഡോസ് എടുത്ത് 28 ദിവസത്തിനകം രണ്ടാം ഡോസ് നൽകാൻ കേരള സർക്കാർ നടപടി സ്വീകരിച്ചത്. ഇത് പ്രകാരം നിരവധി ആളുകളാണ് വാക്സീൻ സ്വീകരിച്ചത്. എന്നാൽ ഇങ്ങനെ രണ്ടാം ഡോസ് എടുത്തവർക്ക് കേന്ദ്ര സർക്കാരിന്റെ കൊവിൻ പോർട്ടലിൽ നിന്ന് അന്തിമ സർട്ടിഫിക്കറ്റ് ലഭിച്ചില്ല. പകരം സംസ്ഥാന സർക്കാരിന്റെ സർട്ടിഫിക്കേറ്റാണ് കിട്ടുന്നത്. ഭൂരിഭാഗം വിദേശ രാജ്യങ്ങളും സംസ്ഥാന സക്കാരിന്റെ സർട്ടിഫിക്കേറ്റ് ഹാജരാക്കുന്പോൾ പ്രവേശന അനുമതി നിഷേധിക്കുകയാണ്.
ഡിജിറ്റൽ പഠനം: ഉറപ്പുകൾ പാഴായി, പഠന സൌകര്യങ്ങളില്ലാതെ ആയിരക്കണക്കിന് കുട്ടികൾ; റെയ്ഞ്ചും പ്രശ്നം
പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ആരോഗ്യ മന്ത്രി ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകിയിട്ടും മന്ത്രിയുടെ പത്തനംതിട്ട ജില്ലയിൽ തന്നെയാണ് പ്രതിസന്ധിയിലായവരുടെ എണ്ണം കൂടുതൽ. ജില്ലയിലെ പ്രവാസികൾ പല തവണയായി ഓഫീസുകളിൽ കയറി ഇറങ്ങുകയാണ്. കൊവിൻ പോർട്ടലിൽ നിന്നാണ് കേന്ദ്ര സർക്കാരിന്റെ സർട്ടിഫിക്കേറ്റ് കിട്ടേണ്ടതെന്ന് പറഞ്ഞ‌് കൈയ്യെൊഴിയുകയാണ് ജില്ലാ ഭരണകൂടം. ശാശ്വതമായ പരിഹാരത്തിന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ഇടപെടൽ ഉണ്ടാവണമെന്നാണ് ആരോഗ്യ വകുപ്പ് വിശദീകരണം

