മലപ്പുറം: മലപ്പുറം പെരുവള്ളൂരിൽ ആരോഗ്യ പ്രവർത്തകന് മർദ്ദനം. പഞ്ചായത്ത് വളണ്ടിയറായ ഷാഫിക്കാണ് മർദ്ദനമേറ്റത്. കള്ള ടാക്സി എന്ന് ആരോപിച്ച് ഒരു സംഘം ടാക്സി ഡ്രൈവർമാരാണ് ഇദ്ദേഹത്തെ മർദ്ദിച്ചത്. പഞ്ചായത്തിന്റെ കൊവിഡ് ആവശ്യങ്ങൾക്ക് ഡ്രൈവറായി സൗജന്യ സേവനം നൽകുന്ന ആളാണ് ഷാഫി. സംഭവത്തില്‍ പഞ്ചായത്ത് അധികൃതർ പൊലീസിൽ പരാതി നൽകി.