Asianet News MalayalamAsianet News Malayalam

'രാജ്യത്തിന്‍റെ അക്കാദമിക് രംഗം വിദേശ സർവകലാശാലകൾക്ക് കീഴിലാകും': വിമര്‍ശനവുമായി സിപിഐ

കേരളത്തിൽ വിദേശ സർവകലാശാലകൾക്ക് അനുകൂലമായ എൽഡിഎഫ് നിലപാട് തള്ളിക്കൊണ്ടാണ് സിപിഐ മുഖപ്രസംഗം. 

CPI against granting permission to foreign universities in the country
Author
First Published Jan 14, 2023, 5:54 PM IST

ദില്ലി: വിദേശ സർവകലാശാലകൾക്ക് രാജ്യത്ത് അനുമതി നൽകുന്നതിന് എതിരെ സിപിഐ. രാജ്യത്തിന്‍റെ അക്കാദമിക് രംഗത്തെ വിദേശ സർവകലാശാലകൾക്കും വിദേശ മൂലധനത്തിനും കീഴിലാക്കാനേ നടപടി ഉപകരിക്കു എന്ന് ബിനോയ് വിശ്വം എംപി പാർട്ടി മുഖപത്രത്തിൽ എഴുതിയ മുഖപ്രസംഗത്തിൽ പറയുന്നു. കേരളത്തിൽ വിദേശ സർവകലാശാലകൾക്ക് അനുകൂലമായ എൽഡിഎഫ് നിലപാട് തള്ളിക്കൊണ്ടാണ് സിപിഐ മുഖപ്രസംഗം. ലോകത്തെ മികച്ച 150 സർവകലാശാലകളുടെ പട്ടികയിൽ നിലവില്‍ ഇന്ത്യയിലെ ഒരു സർവകലാശാലയുമില്ല. അക്കാദമിക് രംഗത്തെ ഈ പിന്നോക്കാവസ്ഥ പരിഹരിക്കണം. സർവകലാശാലകൾ രാജ്യത്തിന്‍റെ ഭാവിയെ നയിക്കുന്ന ഉറവിടങ്ങളാണ്, അത് വിദേശ മൂലധന ശക്തികളാൽ നിയന്ത്രിക്കപ്പെടരുതെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

ഉന്നത വിദ്യാഭ്യാസ മേഖലയിൽ വിദേശ നിക്ഷേപമാകാമെന്ന സിപിഎം നയരേഖയിൽ സിപിഐയും ജതാദളിനും ഭിന്നസ്വരം പുറപ്പെടുവിച്ചപ്പോള്‍ വിദേശ നിക്ഷേപം സ്വീകരിക്കുന്നതിൽ തെറ്റില്ലെന്നായിരുന്നു മുന്നണി യോഗത്തിൽ മുഖ്യമന്ത്രിയുടെ മറുപടി. ലോകം മാറുന്നതിന് അനുസരിച്ച് കേരളത്തിലും മാറ്റം വരണമെന്നായിരുന്നു സ്വാശ്രയ സമരകാലം ഓർമ്മിപ്പച്ചപ്പോൾ ഇടതുമുന്നണി കൺവീനർ ഇ പി ജയരാജന്‍റെ ന്യായവാദം.

Follow Us:
Download App:
  • android
  • ios