തിരുവനന്തപുരം: സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിൽ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമന് വിമർശനം. നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ മുഖ്യമന്ത്രിക്കെതിരെയും സർക്കാരിനെതിയുമുള്ള ശിവരാമന്‍റെ പരസ്യ പരാമർശങ്ങൾ അനുചിതമായെന്ന് എക്സിക്യൂട്ടിവ് വിമർശിച്ചു. സിപിഐ സംസ്ഥാന നേതൃത്വത്തിന്‍റെ അനുമതിയോടെ നടത്തിയ ജാഥയിലായിരുന്നു ശിവരാമൻ മുഖ്യമന്ത്രിക്കെതിരെ പ്രസംഗിച്ചത്. 

എസ്പി കെ ബി വേണുഗോപാലിനെ സര്‍വ്വീസില്‍ നിന്ന് അടിയന്തരമായി സസ്പെന്‍റ് ചെയ്യണം. ജുഡീഷ്യല്‍ അന്വേഷണം സ്വാഗതം ചെയ്യുന്നെങ്കിലും എസ്പിയെ സസ്പെന്‍റ് ചെയ്യാതെയുള്ള അന്വേഷണം അംഗീകരിക്കില്ലെന്നായിരുന്നു  കെ കെ ശിവരാമന്‍റെ പരാമർശം. കസ്റ്റഡി പീഡനങ്ങളും മൂന്നാം മുറയും ഇടത് സർക്കാരിന്‍റെ നയമല്ലെന്നും ശിവരാമൻ ഇടുക്കിയിൽ പറഞ്ഞിരുന്നു.