തെരഞ്ഞെടുപ്പിന് മുൻപേ തുടങ്ങിയ മേയർ എം കെ വർഗീസിന്റെ സുരേഷ് ഗോപി പ്രകീർത്തനം പിന്നെയും ആവർത്തിച്ചതാണ്  സിപിഐയെ ചൊടിപ്പിച്ചത്

തൃശ്ശൂർ: തൃശ്ശൂരിൽ മേയർ-സിപിഐ പോര് മുറുകുന്നു. മേയർ  എം കെ വർഗീസിനോടുളള എതിർപ്പിനെ തുടർന്ന് മുനിസിപ്പൽ കോർപറേഷൻ വിദ്യാഭ്യാസ പുരസ്‌കാര ചടങ്ങ് സിപിഐ ബഹിഷ്കരിച്ചു. മുഖ്യാതിഥിയായിരുന്ന സിപിഐ എംഎൽഎ, പി ബാലചന്ദ്രനും നാല് കൗൺസിലർമാരും പരിപാടിയിൽ പങ്കെടുത്തില്ല. 

തെരഞ്ഞെടുപ്പിന് മുൻപേ തുടങ്ങിയ മേയർ എം കെ വർഗീസിന്റെ സുരേഷ് ഗോപി പ്രകീർത്തനം പിന്നെയും ആവർത്തിച്ചതാണ്  സിപിഐയെ ചൊടിപ്പിച്ചത്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ മേയർക്കെതിരെ സിപി ഐ പരസ്യമായി രംഗത്ത് വന്നിരുന്നു. ഇതിന്റെ തുടർച്ചയാണ് മുനിസിപ്പൽ കോർപ്പറേഷന്റെ അവാർഡ് ദാനചടങ്ങ് സിപിഐ ബഹിഷ്കരിച്ചത്. 

പരിപാടിയുടെ മുഖ്യാതിഥി  തൃശൂർ എംഎൽഎയും സിപിഐ നേതാവുമായ പി.ബാലചന്ദ്രൻ പരിപാടിയിൽ നിന്ന് വിട്ട് നിന്നു. കോർപറേഷനിലെ നാല് കൗൺസിലർമാരും പരിപാടിയിൽ പങ്കെടുത്തില്ല. സിപിഐ അംഗങ്ങൾ പങ്കെടുക്കാത്തത് എന്തെന്ന് അറിയില്ലെന്നാണ് മേയർ വിഷയത്തോട് പ്രതികരിച്ചത്. എന്തെങ്കിലും അസുഖമുള്ളതുകൊണ്ടാണോ വരാത്തതെന്നറിയില്ലെന്നും മേയർ പരിഹസിച്ചു.  

 

YouTube video player