വിധവയായത് അവരുടെ വിധിയെന്ന പ്രസ്താവന ഒഴിവാക്കാമായിരുന്നു. സ്വന്തം പദവി കണക്കിലെടുത്ത് എം എം മണിക്ക് അത് ചെയ്യാമായിരുന്നു

കെ കെ രമക്കെതിരായ എം എം മണിയുടെ വിവാദ പരാമര്‍ശം തള്ളി സിപിഐ നേതാവ് ബിനോയ് വിശ്വം രംഗത്ത്.കെ.കെ രമക്കെതിരായ പദപ്രയോഗം എം എം മണിക്ക് ഒഴിവാക്കാമായിരുന്നു . പദവി പരിഗണിച്ചെങ്കിലും മണിക്ക് അത് ചെയ്യാമായിരുന്നുവെന്നും ബിനോയ് വിശ്വം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

വടകര എംഎൽഎ കെകെ രമയെ അധിക്ഷേപിച്ചുള്ള പരാമര്‍ശത്തിൽ ഉറച്ച് മുതിര്‍ന്ന സിപിഎം നേതാവും എംഎൽഎയുമായ എംഎം മണി. പരാമര്‍ശത്തിൽ ഖേദമില്ലെന്ന് എംഎം മണി മാധ്യമങ്ങൾക്ക് മുന്നിൽ ആവ‍ര്‍ത്തിച്ചു. രമ മുഖ്യമന്ത്രിയെ തേജോവധം ചെയ്യുകയാണെന്ന് ആരോപിച്ച എംഎം മണി, എന്റെ വാക്കുകളിൽ രമക്ക് വേദന ഉണ്ടായെങ്കിൽ ഞാൻ എന്ത് വേണമെന്നായിരുന്നു വാ‍ര്‍ത്താ സമ്മേളനത്തിന്റെ ഒരു ഘട്ടത്തിൽ പ്രതികരിച്ചത്. 

രമയ്‌ക്കെതിരായ പരാമർശത്തിൽ ഉറച്ചു നിൽക്കുന്നു; ഖേദമില്ലെന്ന് എം.എം മണി | KK rema | MM Mani

ടി.പി.ചന്ദ്രശേഖരൻ (tp chandrasekharan)ഇപ്പോഴും ജീവിക്കുകയാണെന്ന് കെ.കെ.രമ(kk rema) എം.എൽ.എ.അത് സി പി എമ്മിനെ(cpm) ഭയപ്പെടുത്തുകയാണ്.വിധവ എന്ന വിധി കൽപിച്ച ആളുകൾ അത് വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരിക്കുകയാണ്. പറഞ്ഞതിൽ തെല്ലും കുറ്റബോധമില്ലാതെ സി പി എം അതിനെ ന്യായീകരിക്കുകയാണെന്നും കെ.കെ.രമ പറഞ്ഞു. 

വിധവ എന്ന വിധി കൽപ്പിച്ച ആളുകൾ അത് വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരിക്കുന്നുവെന്ന് കെ കെ രമ KK Rema

'ടി പിയെ കൊല്ലാനുള്ള വിധിയുണ്ടായത് പിണറായിയുടെ പാര്‍ട്ടി കോടതിയില്‍': വി ഡി സതീശന്‍

തിരുവനന്തപുരം: കെ കെ രമയ്ക്ക് എതിരായ എം എം മണിയുടെ പരാമര്‍ശത്തെ ന്യായീകരിച്ച മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. മണിയെ ന്യായീകരിച്ച നിലപാട് ക്രൂരവും നിന്ദ്യവുമാണ്. ടി പി ചന്ദ്രശേഖരനെ കൊല്ലാനുള്ള വിധിയുണ്ടായത് പിണറായിയുടെ പാര്‍ട്ടി കോടതിയിലാണ്. പാര്‍ട്ടി കോടതിയില്‍ വിധി പ്രഖ്യാപനം നടത്തിയ ജഡ്ജി ഇന്ന് കേരളത്തിന്‍റെ മുഖ്യമന്ത്രിയാണ്. കയ്യില്‍ ചോരക്കറയുള്ള പിണറായിക്ക് കൊന്നിട്ടും പക തീരുന്നില്ലെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി. അനാഥരെയും വിധവകളെയും സൃഷ്ടിക്കുന്ന പാര്‍ട്ടിയാണ് സിപിഎം. കൊലയാളികളുടെ കൊലവിളി ജനം കേള്‍ക്കുന്നുണ്ടെന്നും സതീശന്‍ പറഞ്ഞു. 

കെ കെ രമയ്ക്ക് എതിരായ എം എം മണിയുടെ പ്രസംഗത്തിനെതിരെ സഭയിൽ പ്രതിപക്ഷം വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്. എം എം മണി മാപ്പ് പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ചോദ്യോത്തരവേളയിൽ തന്നെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. അടിയന്തിര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നൽകിയില്ല. 'ഇവിടെ ഒരു മഹതി സർക്കാരിന് എതിരെ പ്രസംഗിച്ചു. ആ മഹതി വിധവയായിപ്പോയി. അത് അവരുടെ വിധി'. ഞങ്ങൾ ആരും ഉത്തരവാദികൾ അല്ലെന്നായിരുന്നു എംഎം മണിയുടെ വിവാദ പ്രസംഗം.