തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിലുണ്ടായ വീഴ്ചയും സുധാകരനെതിരായ അന്വേഷണ കമ്മീഷൻ തീരുമാനവുമടക്കം ജില്ലാ കമ്മിറ്റിയിൽ ചർച്ചയായേക്കും. 

ആലപ്പുഴ: സംസ്ഥാന സമിതി അംഗീകരിച്ച തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിംഗിനായി ചേർന്ന സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി യോഗം തുടരുന്നു. തെരഞ്ഞെടുപ്പിന് പിന്നാലെ നേതൃയോഗങ്ങളിൽ നിന്നും വിട്ടു നിന്ന ജി സുധാകരനും ജില്ലാ കമ്മിറ്റിയിൽ പങ്കെടുക്കുന്നുണ്ട്.

Add Asianetnews as a Preferred SourcegooglePreferred

തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിലുണ്ടായ വീഴ്ചയും സുധാകരനെതിരായ അന്വേഷണ കമ്മീഷൻ തീരുമാനവുമടക്കം ജില്ലാ കമ്മിറ്റിയിൽ ചർച്ചയായേക്കും.വ്യക്തിപരമായ വിമർശനങ്ങൾ ഉണ്ടായാൽ മറുപടി എന്നതാണ് ജി സുധാകരന്റെ നിലപാട്. തുടർച്ചയായുള്ള പാർട്ടി കമ്മിറ്റികളിലെ അസാന്നിധ്യം എതിർ ചേരി ആയുധമാക്കാനിരിക്കെയാണ് യോഗങ്ങളിൽ പങ്കെടുത്തുള്ള സുധാകരന്റെ പ്രതിരോധം. ഇന്നലെ ജില്ലാ സെക്രട്ടറിയേറ്റിലും ജി സുധാകരൻ പങ്കെടുത്തിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona