പിആർഡി കാണിച്ചത് അംഗീകരിക്കാൻ കഴിയില്ല.സർക്കാരിനെ പരാതി അറിയിച്ചുവെന്നും സിപിഐ കോട്ടയം ജില്ല സെക്രട്ടറി വി ബി ബിനു

കോട്ടയം: വൈക്കം സത്യാഗ്രഹത്തിന്‍റെ ആഘോഷ പരസ്യത്തില്‍ എംഎല്‍ എ സി കെ ആശയുടെ ചിത്രം ഒഴിവാക്കിയതിനെതിരെ സിപിഐ കോട്ടയം ജില്ല സെക്രട്ടറി വി ബി ബിനു രംഗത്ത്.പി ആർ ഡി നൽകിയ പരസ്യത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് പരാതി ഉണ്ട്.പരസ്യത്തിൽ സി.കെ. ആശയുടെ പേര് ഉണ്ടാകേണ്ടതായിരുന്നു.പിആർഡി കാണിച്ചത് അംഗീകരിക്കാൻ കഴിയില്ല.സർക്കാരിനെ പരാതി അറിയിച്ചു.പരിപാടിയിൽ എംഎൽഎയ്ക്ക് അർഹമായ പ്രാതിനിധ്യം കിട്ടിയെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.പി ആർ ഡി തെറ്റ് തിരുത്തിയേ മതിയാകു.ആര് വകുപ്പ് കൈകാര്യം ചെയ്യുന്നു എന്നതല്ല തെറ്റ് ഉണ്ടെങ്കിൽ തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വൈക്കം സത്യഗ്രഹ ആഘോഷത്തിന്‍റെ പത്രപരസ്യത്തിൽ നിന്ന് തന്‍റെ പേര് ഒഴിവാക്കിയ സംഭവത്തില്‍ പി ആർ ഡിയെ വിമർശിച്ച് സി.കെ. ആശ എം എൽ എയും രംഗത്തെത്തി.വീഴ്ച ഉണ്ടായത് പി ആർ ഡി ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നാണ്.അക്കാര്യം ഗവൺമെന്ർറ് ശ്രദ്ധിക്കും.പരിപാടിയിൽ തനിക്ക് അർഹമായ പ്രാതിനിധ്യം ലഭിച്ചെന്നും ആശ വിശദീകരിച്ചു ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ആശയുടെ വിശദീകരണം