കൊൽക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ സഖ്യമായി മത്സരിക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും തീരുമാനിച്ചതോടെ സീറ്റ് ചര്‍ച്ചകള്‍ക്ക് ആരംഭമായി. ഇന്ന് വൈകിട്ട് കോണ്‍ഗ്രസ് - ഇടത് സംയുക്ത യോഗം ചേരും. സീറ്റ് വിഭജനം സംബന്ധിച്ചും  മറ്റ് രാഷ്ട്രീയ നീക്ക് പോക്കുകള്‍ സംബന്ധിച്ചും യോഗം  ചർച്ച ചെയ്യും. സീറ്റ് ചർച്ചകള്‍ക്കായി അധിര്‍ രഞ്ജന്‍ ചൗധരിയുടെ അധ്യക്ഷതയിലുള്ള പാനലിനെ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ചുമതലപ്പെടുത്തിയിരുന്നു.