Asianet News MalayalamAsianet News Malayalam

'ഇപി മുഖ്യമന്ത്രിയുടെ ഏജന്‍റ്'; നാവിൻ തുമ്പിലുള്ളത് മുഖ്യമന്ത്രിയെ ഒന്നാകെ തകർക്കാനുള്ള ബോംബെന്ന് വി ഡി സതീശൻ

മുഖ്യമന്ത്രിയുടെ ഏജന്‍റായി ബിജെപിയുമായി സംസാരിച്ച ഇ പി ജയരാജനെതിരെ ചെറുവിരൽ അനക്കാനുള്ള ധൈര്യം കേരളത്തിലെ സിപിഎമ്മിനില്ല. ഇ പി ജയരാജന്‍റെ നാവിൻ തുമ്പിലുള്ളത് സിപിഎമ്മിനെയും മുഖ്യമന്ത്രിയേയും  ഒന്നാകെ തകർക്കാനുള്ള ബോംബുകളാണ്. 

cpim and pinarayi frightened to touch e p jayarajan says v d satheesan
Author
First Published Apr 29, 2024, 5:49 PM IST

തിരുവനന്തപുരം: ഇ പി ജയരാജനെ തൊടാൻ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രിയുടെ ഏജന്‍റായി ബിജെപിയുമായി സംസാരിച്ച ഇ പി ജയരാജനെതിരെ ചെറുവിരൽ അനക്കാനുള്ള ധൈര്യം കേരളത്തിലെ സിപിഎമ്മിനില്ല. ഇ പി ജയരാജന്‍റെ നാവിൻ തുമ്പിലുള്ളത് സിപിഎമ്മിനെയും മുഖ്യമന്ത്രിയേയും  ഒന്നാകെ തകർക്കാനുള്ള ബോംബുകളാണ്. 

അതുകൊണ്ട് തന്നെ ജയരാജന് എതിരെ നടപടി എടുക്കാനുള്ള ധൈര്യമോ ആർജ്ജവമോ സിപിഎമ്മിനില്ല. ജയരാജന് ബിജെപിയിലേക്ക് പോകാൻ സമ്മതം നൽകുക കൂടിയാണ് സിപിഎം ഇന്ന് ചെയ്തതെന്നും സതീശൻ പറഞ്ഞു. കൊടിയ അഴിമതി നടത്തിയവരേയും അതിന്‍റെ പ്രതിഫലം പറ്റിയവരേയും സംരക്ഷിക്കാൻ വർഗീയതയുമായി സിപിഎം സന്ധി ചെയ്തു. ഇ പി ജയരാജൻ മാത്രമല്ല മുഖ്യമന്ത്രിയും പ്രകാശ് ജാവ്ദേക്കറുമായി പലതവണ സംസാരിച്ചിട്ടുണ്ട്. 

ഇപിക്കെതിരെ നടപടി എടുത്താൻ മുഖ്യമന്ത്രിക്ക് എതിരേയും നടപടി വേണ്ടി വരും. പിണറായി വിജയനേയും കൂട്ടുപ്രതിയായ ഇ പി ജയരാജനേയും  സംരക്ഷിക്കുകയെന്ന നാണംകെട്ട മാർഗം മാത്രമേ സിപിഎമ്മിന് മുന്നിലുള്ളൂ. മുഖ്യമന്ത്രി എവിടെ വച്ചാണ് ജാവ്ദേക്കറുമായി സംസാരിച്ചതെന്ന് കൂടി സിപിഎം സംസ്ഥാന നേതൃത്വം വ്യക്തമാക്കണം. ബിജെപി നേതാക്കളെ കണ്ടാൽ സിപിഎമ്മിന്‍റെ പ്രത്യയശാസ്ത്രം തകരും എന്നത് പൈങ്കിളി സങ്കൽപ്പമാണെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി പറയുന്നു. 

ഏത് സിപിഎം നേതാവിനും ഏത് ബിജെപി നേതാവിനേയും കാണാമെന്ന ഗ്രീൻ സിഗ്നൽ നൽകുകയാണ് എം വി ഗോവിന്ദൻ ഇതിലൂടെ ചെയ്തത്. ഇ പി ജയരാജനും എസ് രാജേന്ദ്രനും പിന്നാലെ വരുന്നവർക്കും ബിജെപിയിലക്ക് വഴിവെട്ടുകയാണ് സിപിഎം  സംസ്ഥാന സെക്രട്ടറി ചെയ്യുന്നത്.  സംഘപരിവാറുമായി സൗഹൃദ സംഭാഷണം നടത്തിയവരെ സംരക്ഷിക്കുമെന്ന് സിപിഎം പ്രഖ്യാപിച്ച സാഹചര്യത്തിൽ സിപിഐ ഉൾപ്പെടെയുള്ള എൽഡിഎഫ്  ഘടകകക്ഷികൾ ഇക്കാര്യത്തിലുള്ള തങ്ങളുടെ നിലപാട് എന്തെന്ന് വ്യക്തമാക്കണമെന്നും സതീശൻ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. 

'എനിക്ക് നല്ല കണ്ട്രോൾ ആണ്, എപ്പോൾ വേണമെങ്കിലും ഇതൊക്കെ നിർത്താൻ കഴിയും'; ഇവരോട് എക്സൈസ് പറയാനുള്ളത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം.

Follow Us:
Download App:
  • android
  • ios