എല്‍ഡിഎഫ് സ്വതന്ത്ര അംഗം സൗമ്യ വിജയന് നേരെയാണ് കയ്യേറ്റമുണ്ടായത്. ഓഫീസിന് മുന്നില്‍ വച്ച് വനിതാ പ്രവര്‍ത്തകര്‍ തന്നെ വളഞ്ഞിട്ട് ആക്രമിച്ചതായി സൗമ്യ പറഞ്ഞു.
പത്തനംതിട്ട: പത്തനംതിട്ട പുറമറ്റത്ത് വനിതാ പഞ്ചായത്ത് പ്രസിഡന്‍റിന് നേരെ സിപിഎമ്മിന്‍റെ കയ്യേറ്റം. സൗമ്യ വിജയന് നേരെയാണ് കയ്യേറ്റമുണ്ടായത്. ഓഫീസിന് മുന്നില്‍ വച്ച് വനിതാ പ്രവര്‍ത്തകര്‍ തന്നെ വളഞ്ഞിട്ട് ആക്രമിച്ചതായി സൗമ്യ പറഞ്ഞു. അക്രമികൾ ചുരിദാർ കീറുകയും ഷാള്‍ വലിച്ചെടുക്കുകയും ചെയ്തു. കോയിപ്രം സ്റ്റേഷനില്‍ പരാതി നല്‍കിയെന്നും സൗമ്യ പറഞ്ഞു. പ്രസിഡന്‍റിനെതിരായ അവിശ്വാസം കഴിഞ്ഞ ദിവസം പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കയ്യേറ്റമുണ്ടായത്.
അവിശ്വാസ പ്രമേയം പരാജയപ്പെട്ടതിന്‍റെ വാശിയാണ് സിപിഎമ്മിന്. യുഡിഎഫ് പിന്തുണയോടെ മുന്നോട്ട് ഭരണം കൊണ്ടുപോകുമെന്നും സൗമ്യ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതേസമയം സംഭവത്തില്‍ നാല് സ്ത്രീകൾക്കെതിരെ കേസെടുത്തു. സിപിഎം പ്രവർത്തക ശോഭിക, മറ്റ് കണ്ടാലറിയാവുന്ന മൂന്ന് പേർ എന്നിവർക്കെതിരെയാണ് കേസ്. കഴിഞ്ഞ ദിവസം പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ വാഹനം തല്ലി തകർത്തവർക്കെതിരെയും കേസെടുത്തു
