ആർഎസ്എസിന് ജനാധിപത്യത്തിന് വേണ്ടി നിലനിൽക്കാനാകില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. ആർഎസ്എസിന്റെ രൂപഘടന തന്നെ സ്വേച്ഛാധിപത്യമാണെന്നും അദ്ദേഹം പ്രതികരിച്ചു. 

തിരുവനന്തപുരം: ആർഎസ്എസിന് ജനാധിപത്യത്തിന് വേണ്ടി നിലനിൽക്കാനാകില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. ആർഎസ്എസിന്റെ രൂപഘടന തന്നെ സ്വേച്ഛാധിപത്യമാണ്. ദുരൂഹമായ സംവിധാനമാണ് ആർഎസ്എസിന് ഉള്ളത്. നേതൃത്വത്തെ തെരഞ്ഞെടുക്കുന്നത് ജനാധിപത്യപരമായല്ല. മനസ് തുറന്ന് എന്തെങ്കിലും സംസാരിക്കണമെങ്കിൽ കേരളത്തിൽ വരണമെന്ന അവസ്ഥയാണെന്നും എം എ ബേബി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആയിരം ഫണമുള്ള വിഷ സർപ്പം പോലെ ആണ് ആർഎസ്എസ്. അർദ്ധ ഫാസിസ്റ്റ് സൈനിക ദളം തന്നെ ആർഎസ് എസ് സജ്ജമാക്കിയിട്ടുണ്ട്. ജനാധിപത്യം കാത്ത് സൂക്ഷിക്കാൻ നിരന്തരം സമര സജ്ജരായി ഇരിക്കണമെന്നും സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി.