Asianet News MalayalamAsianet News Malayalam

സിപിഎമ്മിൽ അച്ചടക്ക നടപടി: തിരുവല്ല ഏരിയാ സെക്രട്ടറിയെ നീക്കി, തീരുമാനം എംവി ഗോവിന്ദൻ പങ്കെടുത്ത യോഗത്തിൽ

തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ ശ്രമിച്ചെന്നാണ് ഫ്രാൻസിസ് വി ആൻ്റണിക്കെതിരായ പരാതി

CPIM removes Francis V Antony as Thiruvalla area secretary
Author
First Published Aug 7, 2024, 8:10 PM IST | Last Updated Aug 7, 2024, 8:10 PM IST

പത്തനംതിട്ട: സിപിഎമ്മിൽ വീണ്ടും അച്ചടക്ക നടപടി. തിരുവല്ല ഏരിയാ സെക്രട്ടറി ഫ്രാൻസിസ് വി ആന്റണിയെ ഏരിയാ സെക്രട്ടറി പദത്തിൽ നിന്ന് മാറ്റി. ഇന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ ശ്രമിച്ചെന്നാണ് ഫ്രാൻസിസ് വി ആൻ്റണിക്കെതിരായ പരാതി. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഏരിയാ സെക്രട്ടറിയുടെ ചുമതല താത്കാലികമായി സതീഷ് കുമാറിന് നൽകി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios