തിരുവനന്തപുരം: കേരളത്തിലെ തെരഞ്ഞെടുപ്പ് അവലോകനത്തിന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചേരും. പാർലമെന്‍റ് നിയോജക മണ്ഡലം കമ്മറ്റികളും ജില്ലാ കമ്മറ്റികളും പ്രാഥമിക വിലയിരുത്തൽ നടത്തിയിരുന്നു. ഈ റിപ്പോർട്ടുകൾ സംസ്ഥാന സെക്രട്ടേറിയറ്റ് വിശദമായി ചർച്ച ചെയ്യും. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ താഴേത്തട്ടിൽ പാളിച്ചയുണ്ടായതായി സിപിഎമ്മിന്‍റെ കണ്ണൂർ ജില്ലാകമ്മറ്റി വിലയിരുത്തിയിരുന്നു.