കാസർകോട്: പടന്ന പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ വോട്ട് മറിച്ച് ഭൂരിപക്ഷം കുറച്ചെന്നാരോപിച്ച് സിപിഎം പ്രവർത്തകന്റെ വീട് പാർട്ടി പ്രവർത്തകർ തന്നെ ആക്രമിച്ചെന്ന് പരാതി.സിപിഎം പ്രവർത്തകൻ പി കെ രവിയുടെ വീടാണ് പ്രവർത്തകർ ആക്രമിച്ചത്. പ്രസ്ഥാനത്തെ ഒറ്റിയില്ലേ എന്ന മുദ്രാവാക്യം വിളികളോടെ എത്തിയ പ്രവർത്തകർ ആക്രമിച്ചെനാണ് പരാതിയിൽ പറയുന്നത്. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. അതേ സമയം ഒരു ആക്രമണവും നടത്തിയിട്ടില്ലെന്നാണ് സിപിഎം പ്രതികരണം. ചെടിച്ചട്ടികൾ തല്ലിത്തകർത്തത് വീട്ടുകാർ തന്നെയെന്നും സിപിഎം ആരോപിക്കുന്നു.