Asianet News MalayalamAsianet News Malayalam

സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന ഗവര്‍ണറുടെ ഭീഷണി വിലപ്പോവില്ല,.ഇത് തീക്കളിയാണ്,കേരള ജനത ചെറുക്കും

ഇന്ത്യയിൽ ഇതുവരെ ആരും ഈ വകുപ്പ് ഉപയോഗിച്ചിട്ടില്ല.ഇത് ഉപയോഗിച്ച് കളയും എന്നാണ് ഗവർണറുടെ ഭീഷണിയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദന്‍

cpm against kerala governor on move to decalare economic emergency
Author
First Published Dec 8, 2023, 3:55 PM IST

തിരുവനന്തപുരം:സംസ്ഥാനത്ത് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന പരാതിയില്‍ ചീഫ് സെക്രട്ടറിയോട് അടിയന്തര റിപ്പോര്‍ട്ട് തേടിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ നടപടിക്കെതിരെ സിപിഎം രംഗത്ത്.ഗവർണർ സുപ്രീം കോടതിയെ പരിഹസിക്കുകയാണെന്ന് സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദന്‍ പറഞ്ഞു..സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍  അധികാരം ഉണ്ടെന്നാണ് ഗവർണർ പറയുന്നത്.ഇന്ത്യയിൽ ഇതുവരെ ആരും ഈ വകുപ്പ് ഉപയോഗിച്ചിട്ടില്ല.ഇത് ഉപയോഗിച്ച് കളയും എന്നാണ് ഗവർണറുടെ ഭീഷണി.ഗവർണർ പുതുതായി ഒരു അധികാരം സ്ഥാപിച്ചെടുക്കാൻ ശ്രമിക്കുന്നു.വിജ്ഞാനാധിഷ്ഠിത കേരളത്തെ തകർക്കാൻ ഗവർണർ ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു

കേരളത്തിന്റെ തനത് വരുമാനം കൂടി.ചെലവ് വർദ്ധിച്ചിട്ടുമില്ല .കേന്ദ്രമാണ് സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കിയത് .ആസൂത്രിത നീക്കമാണ് നടക്കുന്നത്..ഭീഷണി വിലപോവില്ല.ഇത് തീകളിയാണ്.കേരള ജനത ഇത് ചെറുക്കും..ആര്‍എസ്എസ് മേധാവിയെ അങ്ങോട്ട് പോയി കാണുന്ന ഗവർണറിൽ നിന്നും ഇനിയും സംഘ പരിവാർ അജണ്ടയുണ്ടാകും.രാജ് ഭവന് മുന്നിൽ സമരം പിന്നീട് ആലോചിക്കുമെന്നും എംവിഗോവിന്ദന്‍ വ്യക്തമാക്കി

Latest Videos
Follow Us:
Download App:
  • android
  • ios