Asianet News MalayalamAsianet News Malayalam

വനിതാ പ്രവര്‍ത്തകയോട് ചെയ്തത് കൊടും ക്രൂരത; ലഹരി ജ്യൂസ് നല്‍കി നഗ്നചിത്രം പകര്‍ത്തി, പ്രചരിപ്പിച്ചു

ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി ബോധം കെടുത്തിയ ശേഷം നഗ്ന ചിത്രം പകര്‍ത്തുകയും ഭീഷണിക്ക് വഴങ്ങില്ലെന്ന് മനസ്സിലായതോടെ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു.
 

CPM branch secretary and DYFI activist booked for alleging obscene picture  circulated  of woman
Author
Thiruvalla, First Published Nov 28, 2021, 1:00 PM IST

തിരുവല്ല: വനിതാ സിപിഎം പ്രവര്‍ത്തകയോട് ബ്രാഞ്ച് സെക്രട്ടറി സജിമോനും (CPM Branch secretary Sajimon) ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍(DYFI Activist)  നാസറും സുഹൃത്തുക്കളും ചെയ്തത് കൊടും ക്രൂരത. ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി ബോധം കെടുത്തിയ ശേഷം നഗ്ന ചിത്രം പകര്‍ത്തുകയും ഭീഷണിക്ക് വഴങ്ങില്ലെന്ന് മനസ്സിലായതോടെ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. സജിമോനും നാസറുമാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. എന്നാല്‍ ബാക്കി പത്ത് പ്രതികള്‍ ചിത്രങ്ങള്‍ പ്രചരിപ്പിച്ചു. സംഭവത്തില്‍ സജിമോന്‍, നാസര്‍ എന്നിവരുള്‍പ്പെടെ 12 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. 

വനിതാപ്രവര്‍ത്തകയുടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചവരില്‍ വനിതാ കൗണ്‍ലിലറും ഉള്‍പ്പെടുന്നു. ഈ വര്‍ഷം മേയിലാണ് സംഭവം. പത്തനംതിട്ടയിലേക്കുള്ള യാത്രക്കിടെ കാറില്‍വെച്ച് ലഹരിമരുന്ന് കലര്‍ത്തിയ ജ്യൂസ് നല്‍കി ബോധരഹിതയാക്കി നഗ്ന ചിത്രം പകര്‍ത്തി. പിന്നീട് ഈ ചിത്രം കാണിച്ച് ഇവരില്‍ പണമാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. രണ്ട് ലക്ഷം രൂപയാണ് ഇരുവരും ആവശ്യപ്പെട്ടത്. പണം നല്‍കില്ലെന്ന് തീര്‍ത്ത് പറഞ്ഞതോടെ ദൃശ്യങ്ങള്‍ മറ്റുള്ളവര്‍ക്ക് കൈമാറി. ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിച്ചവരില്‍ വനിതാ കൗണ്‍സിലറും അഭിഭാഷകനും ഉള്‍പ്പെടുന്നു. ഇവര്‍ക്കെതിരെയും കേസെടുത്തു.

മുമ്പ് വീട്ടമ്മയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലും ഡിഎന്‍എ പരിശോധന അട്ടിമറിക്കാന്‍ ശ്രമിച്ച കേസിലും പ്രതിയാണ് സജിമോന്‍. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്കാണ് യുവതി ആദ്യം പരാതി നല്‍കിയത്. എസ്പി തിരുവല്ല പൊലീസിന് കൈമാറി. കഴിഞ്ഞ ദിവസം ഉച്ചയോടെ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം രാത്രിയോടെ കേസെടുത്തു.

പാര്‍ട്ടി ഘടകങ്ങളില്‍ പരാതി കിട്ടിയാല്‍ മുഖം നോക്കാതെ നടപടി ഉണ്ടാകുമെന്ന് തിരുവല്ല സിപിഎം ഏരിയ സെക്രട്ടറി ഫ്രാന്‍സിസ് ബി ആന്റണി അറിയിച്ചു. മോശം ദൃശ്യങ്ങള്‍ പ്രചരിച്ചു എന്നാ മഹിളാ അസോസിയേഷന്റെ പരാതിയില്‍ പീഡനത്തിന് ഇരയായ യുവതിയെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റ് ചെയ്തതാണെന്നും ഏരിയ സെക്രട്ടറി പ്രതികരിച്ചു. 

Follow Us:
Download App:
  • android
  • ios