സ്ഥാനാർഥി ആരാണെന്നത് വിഷയമല്ല. ഞങ്ങൾ ജയിച്ചുവന്നാൽ എന്തു ചെയ്യുമെന്നാണ് ജനങ്ങളോട് പറയുന്നത്. ഉപതെരഞ്ഞെടുപ്പ് മട്ടന്നൂരിലാണ് ന‌ടക്കുകയെന്നാണ് പറയാനുള്ളത്. രണ്ടു വർഷം കഴിഞ്ഞല്ലേ പാലക്കാട് തെരഞ്ഞെടുപ്പ് വരിക. ആ തെരഞ്ഞെടുപ്പിൽ ഇപ്പോഴുള്ള വിധിയാവില്ല വരികയെന്നത് ഉറപ്പാണെന്നും ശൈലജ പറഞ്ഞു.

കണ്ണൂർ: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ഉപതെരഞ്ഞെടുപ്പ് നടക്കുക മട്ടന്നൂരിലെന്ന് വടകരയിലെ സിപിഎം സ്ഥാനാർത്ഥി കെകെ ശൈലജ. എതിർവശത്തെ സ്ഥാനാർത്ഥി ആരാണെന്ന് നോക്കുന്നില്ലെന്നും കെകെ ശൈലജ പറഞ്ഞു. സിറ്റിങ് എംപി തൃശൂരിലേക്ക് മാറിയതിനെ കുറിച്ചായിരുന്നു ശൈലയുടെ പ്രതികരണം. 

Add Asianetnews as a Preferred SourcegooglePreferred

സ്ഥാനാർഥി ആരാണെന്നത് വിഷയമല്ല. ഞങ്ങൾ ജയിച്ചുവന്നാൽ എന്തു ചെയ്യുമെന്നാണ് ജനങ്ങളോട് പറയുന്നത്. ഉപതെരഞ്ഞെടുപ്പ് മട്ടന്നൂരിലാണ് ന‌ടക്കുകയെന്നാണ് പറയാനുള്ളത്. രണ്ടു വർഷം കഴിഞ്ഞല്ലേ പാലക്കാട് തെരഞ്ഞെടുപ്പ് വരിക. ആ തെരഞ്ഞെടുപ്പിൽ ഇപ്പോഴുള്ള വിധിയാവില്ല വരികയെന്നത് ഉറപ്പാണെന്നും ശൈലജ പറഞ്ഞു.

വടകരയിൽ കൺവെൻഷനടക്കം നടത്താനിരിക്കെയാണ് കോൺ​ഗ്രസിന്റെ സർപ്രൈസ് ആയി മുരളീധരനെ മാറ്റുന്നത്. അതെന്താണെന്ന് ഞങ്ങൾക്കറിയില്ല. കോൺ​ഗ്രസുകാർ തന്നെ ചിലരൊക്കെ ചോദിക്കുന്നുണ്ട്. കോൺ​ഗ്രസിന്റെ ഉന്നത നേതാക്കളടക്കം ഒരു മടിയുമില്ലാതെ ബിജെപിയിലേക്ക് പോവുകയാണ്. ചെറുപ്പം പ്രായത്തിന്റേതല്ല, പ്രവർത്തനത്തിന്റേതാണ്. ഞങ്ങളെല്ലാവരും പ്രവർത്തനം കൊണ്ട് ചെറുപ്പമാണ്. എവിടേയും വിശ്രമിക്കാറില്ല. അങ്ങനെയാവുന്ന സമയമെത്തുമ്പോൾ വിശ്രമിക്കുമെന്നും കെകെ ശൈലജ പറ‍ഞ്ഞു. 

സ്വയമ്പൻ കാട്ടുപോത്തിന്‍റെ ഇറച്ചി, വൻ വിലയ്ക്ക് വിറ്റു; വാങ്ങിയവർ സത്യമറിഞ്ഞില്ല, അതിർത്തി കടന്നുള്ള തട്ടിപ്പ്

ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി വീണ്ടും കേരളത്തിൽ; മാർച്ച് 15 ന് പാലക്കാട് റോഡ് ഷോ

https://www.youtube.com/watch?v=TxtBYW8-04o