30 ന് സെക്രട്ടറിയേറ്റിലേക്ക് എൽഡിഎഫ് ജനപ്രതിനിധികളുടെ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. ഓഗസ്റ്റ് 1, 3 തീയതികളിൽ തദ്ദേശ സ്ഥാപനങ്ങളിലേക്കും പ്രതിഷേധ മാർച്ച് നടത്തും.
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധിയിലും തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ഫണ്ട് വെട്ടിക്കുറച്ചതിലും പ്രത്യക്ഷ സമരത്തിന് പ്രതിപക്ഷമായ സിപിഎം. വൈദ്യുതി പ്രതിസന്ധിയിൽ മെഴുകുതിരി സമരം നടത്തും. 26ന് 7 മണിക്ക് എല്ലാ വീടുകളിലും പ്രതീകാത്മകമായി മെഴുകുതിരി തെളിയിച്ച് സമരം നടത്തുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിക്കുറക്കലിലും സമരം നടത്തും. 30 ന് സെക്രട്ടറിയേറ്റിലേക്ക് എൽഡിഎഫ് ജനപ്രതിനിധികളുടെ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. ഓഗസ്റ്റ് 1, 3 തീയതികളിൽ തദ്ദേശ സ്ഥാപനങ്ങളിലേക്കും പ്രതിഷേധ മാർച്ച് നടത്തും.
