കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത 39 പേരും പ്രമോദിനെതിരെ നടപടി ആവശ്യപ്പെട്ടു.കോഴ വിവാദത്തില്‍ ലോക്കല്‍ കമ്മിറ്റിയാണ് ആദ്യം പരാതി നല്‍കിയത്

കോഴിക്കോട്: പിഎസ്‍സി അംഗത്വത്തിന് കോഴ വാങ്ങിയെന്ന ആരോപണത്തില്‍ സിപിഎമ്മില്‍ നിന്നും പുറത്താക്കപ്പെട്ട കോഴിക്കോട് ടൗണ്‍ ഏരിയ കമ്മിറ്റി അംഗം പ്രമോദ് കോഴ വാങ്ങിയെന്ന് 
പാര്‍ട്ടി കണ്ടെത്തല്‍. കോഴ ചെക്കായും പണമായും പ്രമോദ് വാങ്ങിയെന്നാണ് പാര്‍ട്ടി അന്വേഷണത്തിലെ കണ്ടെത്തല്‍.

കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത 39 പേരും പ്രമോദിനെതിരെ നടപടി ആവശ്യപ്പെട്ടു. കോഴ വിവാദത്തില്‍ ലോക്കല്‍ കമ്മിറ്റിയാണ് ആദ്യം പരാതി നല്‍കിയത്. പ്രമോദ് ആദ്യം ചെക്കായും പിന്നീട് അത് തിരികെ നല്‍കി പണമായും തുക കൈപ്പറ്റിയതായി പാര്‍ട്ടിക്ക് ബോധ്യപ്പെട്ടു. രണ്ട് പ്രാദേശിക ബിജെപി നേതാക്കള്‍ വഴിയാണ് ക്രമക്കേടിന് ശ്രമം നടത്തിയതെന്നും പാര്‍ട്ടി കണ്ടെത്തി. അതേസമയം, നിയമ നടപടിയുമായി മുന്നോട്ടുപോകാനാണ് പ്രമോദിന്‍റെ തീരുമാനം.

പിഎസ്‍സി കോഴ വിവാദം; ആര്, ആര്‍ക്ക് പണം നല്‍കി? രണ്ടും കല്‍പ്പിച്ച് പ്രമോദ് കോട്ടൂളി, ഇന്ന് പരാതി നൽകും

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് | Malayalam News Live | Kerala News | Latest News