ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള രാഷ്ട്രീയ ശൈലിയാണ് ഏക സിവിൽ കോഡ്. കെപിസിസി ബഹുസ്വരത സദസ്സ് സംഘടിപ്പിക്കും. ജൂലൈ മാസത്തിൽ കേരളത്തിൽ മൂന്നിടത്ത് ബഹുസ്വരത ആഘോഷം എന്ന പേരിൽ ജനസദസ് സംഘടിപ്പിക്കുമെന്നും സുധാകരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
തിരുവനന്തപുരം: കുറുക്കൻ കോഴിയെ സംരക്ഷിക്കാൻ ചെല്ലുന്നത് പോലെയാണ് ന്യൂനപക്ഷങ്ങളുടെ അടുത്ത് സി പി എം വരുന്നതെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എംപി. ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള രാഷ്ട്രീയ ശൈലിയാണ് ഏക സിവിൽ കോഡ്. കെപിസിസി ബഹുസ്വരത സദസ്സ് സംഘടിപ്പിക്കും. ജൂലൈ മാസത്തിൽ കേരളത്തിൽ മൂന്നിടത്ത് ബഹുസ്വരത ആഘോഷം എന്ന പേരിൽ ജനസദസ് സംഘടിപ്പിക്കുമെന്നും സുധാകരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ജൂലൈ 26 ന് രാഷ്ട്രീയ പകപോക്കലിനും മാധ്യമ വേട്ടയ്ക്കും എതിരെ പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തും. 283 ബ്ലോക്കുകളിലും സമരം നടത്തും.
ഏഷ്യാനെറ്റ്, മാതൃഭൂമി മാധ്യമപ്രവർത്തകർക്കെതിരെ കേസെടുക്കുകയാണ്. മണിപ്പൂരിനൊപ്പം മനുഷ്യർക്കൊപ്പം എന്ന പേരിലും ക്യാമ്പെയിൻ നടത്തുമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
ഏക സിവില്‍ കോഡില്‍ സിപിഎമ്മിന് ഇരട്ടത്താപ്പാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കുറ്റപ്പെടുത്തി.സിപിഎമ്മിനോടും എംവി ഗോവിന്ദനോടും ഒരു ചോദ്യമുണ്ടെന്നു വിഡി സതീശൻ പറഞ്ഞു .ഇ എം എസിന്‍റെ അഭിപ്രായം നിങ്ങൾ മാറ്റിയോ?സമസ്തയെ കൂട്ടും ലീഗിനെ കൂട്ടും എന്നു പറയുന്ന സിപിഎം ആദ്യം ഇതിനു മറുപടി പറയണം.നിങ്ങൾക്ക് രാഷ്ട്രീയ മുതലെടുപ്പ് അല്ലാതെ ഇതിൽ മറ്റൊന്നും ഉണ്ടെന്നു തോന്നുന്നില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
'സംഘടനാ സംവിധാനം കുത്തഴിഞ്ഞു': കെ സുധാകരനെതിരെ ഏഴ് എംപിമാർ; കെസി വേണുഗോപാലിനെ കണ്ടു
യൂണിഫോം സിവിൽ കോഡ് സംബന്ധിച്ച് ഇഎംഎസ് എടുത്ത നിലപാടില്‍ ദുഷ്പ്രചാരണം നടത്തുകയാണെന്ന് സിപിഎം കുറ്റപ്പെടുത്തി.ഇഎംഎസ് ഏകീകൃത സിവിൽ കോഡിനെ സ്വാഗതം ചെയ്തുവെന്നാണ് ആക്ഷേപം.ഏകപക്ഷീയമായി നടപ്പാക്കേണ്ടുന്ന ഒരു നിയമമായിട്ടല്ല യൂണിഫോം സിവിൽ കോഡിനെ കണ്ടത്. മറിച്ച് പട്ടികവർഗ്ഗക്കാരിലും ന്യൂനപക്ഷ സമുദായങ്ങളിലും സാമൂഹ്യപരിഷ്കരണത്തിനും വേണ്ടിയുള്ള പൊതുജനാഭിപ്രായം രൂപപ്പെട്ടു കഴിയുമ്പോൾ മാത്രം നടപ്പാക്കേണ്ടുന്ന ഒരു കാര്യമായിട്ടാണ് ഭരണഘടനയിൽ എഴുതിവച്ചിട്ടുള്ളത്. ഇതാണ് ഇഎംഎസ് സ്വീകരിച്ച നിലപാടെന്ന് പാര്‍ട്ടിയുടെ ഔദ്യോഗിക ഫേസബുക്ക് പേജിലെ കുറിപ്പില്‍ പറയുന്നു.
കെ സുധാകരനും വിഡി സതീശനുമെതിരായ കേസുകൾ: കോൺഗ്രസ് പ്രതിഷേധ മാർച്ചിൽ പലയിടത്തും സംഘർഷം
