കാസർകോട്: ഇടതു അണികൾ സംയമനം പാലിക്കണമെന്ന് സിപിഎം കാസർകോട് ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്ണൻ. മുസ്ലീം ലീ​ഗുകാർ വേദാന്തം പറഞ്ഞു നടക്കുന്നവരാണ്. തെരഞ്ഞെടുപ്പ് തോൽവിയുടെ ജാള്യത മറയ്ക്കാൻ കാസർകോട് ലീ​ഗുകാർ വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്നും അദ്ദേഹം ആരോപിച്ചു.

കല്ലൂരാവിയിൽ ലീഗ് കേന്ദ്രങ്ങളിൽ പ്രതിപക്ഷ പാർട്ടികൾക്ക് പ്രവർത്തിക്കാൻ പോലും ആകാത്ത സ്ഥിതിയാണ്.  പൊലീസ് നീതിപൂർവ്വമായി അന്വേഷിച്ചില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടി വരുമെന്നും എംവി ബാലകൃഷ്ണൻ പറഞ്ഞു. 

Read Also: ഡിവൈഎഫ്ഐ പ്രവർത്തകന്റെ കൊലപാതകം: യൂത്ത് ലീഗ് നേതാവ് പ്രതി, കണ്ടാലറിയുന്ന രണ്ട് പേരെ കൂടി പ്രതിചേർത്ത് പൊലീസ്...