Asianet News MalayalamAsianet News Malayalam

'ഒറ്റപാര്‍ട്ടിയായാല്‍ മാത്രം മുന്നണിയില്‍ തുടരാം'; ഐഎന്‍എല്ലിന് അന്ത്യശാസനം നല്‍കി സിപിഎം

താക്കീത് നിലനിൽക്കെ പരസ്യപ്പോര് തുടർന്നാൽ മുന്നണി യോഗത്തിൽ ഇരു വിഭാഗങ്ങളെ മാറ്റി നിർത്തുന്നതടക്കം കടുത്ത നടപടികളും സിപിഎം ആലോചിക്കുന്നുണ്ട്. 
 

CPM gives warning to INL
Author
Trivandrum, First Published Jul 30, 2021, 2:17 PM IST

തിരുവനന്തപുരം: ഐഎന്‍എല്‍ പ്രശ്നത്തില്‍ കടുപ്പിച്ച് സിപിഎം. ഒറ്റപാര്‍ട്ടിയായാല്‍ മാത്രം മുന്നണിയില്‍ തുടരാമെന്ന് ഐഎന്‍എല്ലിന് സിപിഎം അന്ത്യശാസനം നല്‍കി. ഇരു വിഭാഗവും പ്രശ്നങ്ങൾ തീർത്ത് ഒന്നിക്കണമെന്നാണ് സിപിഎം വ്യക്തമാക്കുന്നത്. താക്കീത് നിലനിൽക്കെ പരസ്യപ്പോര് തുടർന്നാൽ മുന്നണി യോഗത്തിൽ ഇരു വിഭാഗങ്ങളെ മാറ്റി നിർത്തുന്നതടക്കം കടുത്ത നടപടികളും സിപിഎം ആലോചിക്കുന്നുണ്ട്. 

എന്നാല്‍ മുന്നണിക്ക് തന്നെ നാണക്കേടുണ്ടാക്കിയ ഐഎൻഎൽ തമ്മിൽ തല്ലിൽ സിപിഎമ്മും സിപിഐയും വടി എടുത്തതോടെ അബ്ദുൾ വഹാബ് വിഭാഗം കടുംപിടുത്തം ഉപേക്ഷിക്കുകയാണ്. ഒത്തുതീർപ്പ് ഫോർമുല മുന്നോട്ട് വച്ചെന്ന് ഇടഞ്ഞുനില്‍ക്കുന്ന വഹാബ് വിഭാഗം പറഞ്ഞു. കാസിം ഇരിക്കൂറുമായി അടുത്ത് നിൽക്കുന്ന മന്ത്രി അഹമ്മദ് ദേവർ കോവിലുമായി അബ്ദുൾ വഹാബ് ചർച്ച നടത്തി. പരസ്യപ്പോര് ദൗർഭാഗ്യകരമാണെന്നും പ്രശ്നങ്ങൾ പറഞ്ഞ് തീർക്കാൻ തയ്യാറാണെന്നും അബ്ദുൾ വഹാബ് പറഞ്ഞു. അബ്ദുള്‍ വഹാബ് എകെജി സെന്‍ററിലെത്തി സിപിഎം നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

Follow Us:
Download App:
  • android
  • ios