സമാധാനപരമായി ചർച്ച ചെയ്ത് പരിഹരിക്കണമെന്ന് എം.വി.ഗോവിന്ദൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

തിരുവനന്തപുരം: പള്ളിത്തർക്കത്തിൽ പക്ഷത്തിനില്ലെന്ന് സിപിഎം. വിധി നടപ്പാക്കുക പ്രായോഗികമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി എം.വി.ഗോവിന്ദൻ. കേവലമായ വിധികൊണ്ട് നടപ്പാക്കാൻ കഴിയുന്നത് അല്ല. വിധി നടപ്പാക്കാൻ സാങ്കേതിക തടസമുണ്ടെന്ന് എം.വി.ഗോവിന്ദൻ പറഞ്ഞു. ഓർത്തഡോക്സ് സഭക്ക് അനുകൂലമായ വിധിയാണെങ്കിലും അത് പ്രാവർത്തികമായി നടപ്പിലാക്കാൻ തടസങ്ങളുണ്ട്. രണ്ട് വിഭാഗക്കാരും തിരിച്ചറിയണം യോജിച്ച് മുന്നോട്ട് പോകണം. സർക്കാരും സി പി എമ്മും പക്ഷം ചേരാനില്ല. പൂർണമായും യാക്കോബായക്കാർ നിർമ്മിച്ച പള്ളികളുണ്ട്. പളളികൾ നിയമപരമായി ഓർത്തഡോക്സിന് കൊടുക്കണം എന്ന് പറയുന്നത് സങ്കീർണ്ണമായ കാര്യം. സമാധാനപരമായി ചർച്ച ചെയ്ത് പരിഹരിക്കണമെന്ന് എം.വി.ഗോവിന്ദൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കോതമംഗലം പള്ളിത്തര്‍ക്കം: സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നതെങ്ങനെ? അറിയിക്കണമെന്ന് ഹൈക്കോടതി