Asianet News MalayalamAsianet News Malayalam

കേരളത്തിൽ സിപിഎം ബിജെപിയുടെ ബി ടീം; കെ മുരളീധരൻ

ജെഡിഎസിന്റെ അഖിലേന്ത്യ ഘടകം ബിജെപി ക്ക് ഒപ്പം ചേർന്നപ്പോൾ തന്നെ അവരെ എൽഡിഎഫ് ഒഴിവാക്കണമായിരുന്നെന്നും ബിജെപിയെ പരോക്ഷമായി പിന്തുണക്കുകയാണ് സിപിഎം എന്നും കെ മുരളീധരൻ

CPM is the B team of BJP in Kerala says K Muraleedharan
Author
First Published Oct 20, 2023, 11:04 AM IST

കോഴിക്കോട്: കേരളത്തിൽ സിപിഎം ബിജെപിയുടെ ബി ടീമാണെന്ന് കെ മുരളീധരൻ. ജെഡിഎസിന്റെ അഖിലേന്ത്യ ഘടകം ബിജെപി ക്ക് ഒപ്പം ചേർന്നപ്പോൾ തന്നെ അവരെ എൽഡിഎഫ് ഒഴിവാക്കണമായിരുന്നെന്നും എന്നാൽ ഈ മാനദണ്ഡത്തിൽ കൃഷ്ണൻ കുട്ടിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാൻ സിപിഎം തയ്യാറായില്ലെന്നും കെ മുരളീധരൻ പറഞ്ഞു. ബിജെപിയെ പരോക്ഷമായി പിന്തുണക്കുകയാണ് സിപിഎമ്മെന്നും അദ്ദേഹം കൂട്ടിചേർത്തു. കേരളത്തിന് പുറത്ത് സിപിഎം സ്വീകരിക്കുന്ന നയമല്ല  ഇവിടെ സ്വീകരിക്കുന്നതെന്നും തെലങ്കാനയിൽ ഇടതുപക്ഷവുമായുള്ള സഖ്യം ഈ അടിസ്ഥാനത്തിലാണെന്നും കെ മുരളീധരൻ പറഞ്ഞു. തെലങ്കാനയിലെ കോൺഗ്രസ് സ്ക്രീനിങ്ങ് കമ്മിറ്റി ചെയർമാൻ കൂടിയാണ് കെ മുരളീധരൻ.

അതേസമയം കർണാടകത്തിൽ ജെഡിഎസ് എൻഡിഎയുമായി സഖ്യം ചേരുന്നതിന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ സമ്മതം അറിയിച്ചിരുന്നെന്ന് എച്ച്ഡി ദേവഗൗഡ വെളിപ്പെടുത്തി. അതിനാലാണ് കേരളത്തിൽ ഇപ്പോഴും ഇടത് സർക്കാരിൽ ഞങ്ങളുടെ ഒരു മന്ത്രി ഉള്ളതെന്നും  ജെഡിഎസ് ബിജെപിക്കൊപ്പം പോയത് പാർട്ടിയെ രക്ഷിക്കാൻ ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ബോധ്യപ്പെട്ടിട്ടുണ്ടെന്നും എച്ച്ഡി ദേവഗൗഡ പറഞ്ഞു. അതിനാൽ ആ സഖ്യത്തിന് അദ്ദേഹം പൂർണ സമ്മതം തന്നിട്ടുണ്ടെന്നും എച്ച്ഡി ദേവഗൗഡ കൂട്ടിചേർത്തു. ജെഡിഎസ് കേരള സംസ്ഥാന ഘടകം ഇപ്പോഴും പാർട്ടിയിൽ തന്നെയുണ്ടെന്നും കേരള സംസ്ഥാന ഘടകം എൻഡിഎയിൽ ചേരുന്നതിന് സമ്മതം നൽകിയെന്നും അദ്ദേഹം പറഞ്ഞു.

Read More: എൻഡിഎ സഖ്യത്തിൽ ചേർന്നത് പിണറായി വിജയന്റെ പൂർണ്ണ സമ്മതത്തോടെയെന്ന് ജെഡിഎസ് തലവൻ എച്ച് ഡി ദേവ ഗൗഡ

എൻഡിഎയിൽ ചേരാനുള്ള ദേശീയഘടകത്തിന്റെ തീരുമാനത്തെ പൂർണ്ണമായും തള്ളി പറയുന്ന സമീപനമായിരുന്നു ജെഡിഎസ് കേരള ഘടകത്തിന്റെത് എന്നാൽ ജെഡിഎസ് ബന്ധം ഉപേക്ഷിക്കുന്നതിൽ സാങ്കേതികപ്രശ്നം ഉണ്ടെന്ന നിലപാടിലായിരുന്നു സംസ്ഥാന ആദ്ധ്യക്ഷൻ മാത്യു ടി തോമസും മന്ത്രി കെ കൃഷ്ണൻ കുട്ടിയും. ദേശീയ തലത്തിൽ സിഎം ഇബ്രാഹിമിന്റെ നേതൃത്വത്തിൽ മറ്റൊരു ബദൽ നീക്കത്തിനും കേരളത്തിലെ നേതാക്കൾ തയ്യാറെടുത്തിരുന്നു എന്നാൽ ജെഡിഎസ്  സിഎം ഇബ്രാഹിമിനെ പുറത്താക്കിയതോടെ ഈ നീക്കവും പാളി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് 

Follow Us:
Download App:
  • android
  • ios