സംസ്ഥാന കമ്മറ്റി അംഗങ്ങളായ 3 പേരെ ഒഴിവാക്കിയാണ് സി പി എം കണ്ണൂർ ജില്ലാ കമ്മറ്റി പുന:സംഘടിപ്പിച്ചത്. വത്സന്‍ പനോളി, പി ശശി, എന്‍ ചന്ദ്രന്‍ എന്നിവരെയാണ് ജില്ലാകമ്മിറ്റിയില്‍ നിന്നും ഒഴിവാക്കിയത്
കണ്ണൂർ: സി പി എം കണ്ണൂർ ജില്ലാകമ്മിറ്റിയിൽ 3 പേരെ ഒഴിവാക്കിയും 3 പേരെ ഉൾപ്പെടുത്തിയും അഴിച്ചുപണി. സംസ്ഥാന കമ്മറ്റി അംഗങ്ങളായ 3 പേരെ ഒഴിവാക്കിയാണ് സി പി എം കണ്ണൂർ ജില്ലാ കമ്മറ്റി പുന:സംഘടിപ്പിച്ചത്. വത്സന്‍ പനോളി, പി ശശി, എന്‍ ചന്ദ്രന്‍ എന്നിവരെയാണ് ജില്ലാകമ്മിറ്റിയില്‍ നിന്നും ഒഴിവാക്കിയത്. കെ വി സക്കീര്‍ ഹുസൈന്‍, കെ പി സുധാകരന്‍, ടി ചന്ദ്രന്‍ എന്നിവരെയാണ് ജില്ലാകമ്മിറ്റിയില്‍ പുതുതായി ഉൾപ്പെടുത്തിയത്. അഴിക്കോട് എം എൽ എയും എസ് എഫ് ഐ മുൻ സംസ്ഥാന പ്രസിഡന്‍റുമായിരുന്ന കെ വി സുമേഷിനെ ജില്ലാ സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സുമേഷിനൊപ്പം സി സത്യപാലനെയും ജില്ലാ സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തി.
ശാന്തൻപാറയിൽ സിപിഎം പ്രവർത്തകരായ അച്ഛനും മകനും വെട്ടേറ്റു, ഇരുവരും ആശുപത്രിയിൽ ചികിത്സ തേടി
അതേസമയം ജില്ലാ കമ്മിറ്റിക്ക് ശേഷം മാധ്യമപ്രവർത്തകരെ കണ്ട ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഗവർണർ ആരിഫ്ഖാനെതിരെ രൂക്ഷ വിമർശനം അഴിച്ചുവിട്ടു. ഈ ഗവർണർ നാടിന് അപമാനവും ശാപവുമാണെന്നാണ് സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി അഭിപ്രായപ്പെട്ടത്. ഒരു നിമിഷം വൈകാതെ ഗവർണർ സ്ഥാനം രാജിവെക്കണമെന്നും ഇനി അതിന് തയ്യാറായില്ലെങ്കിൽ കേന്ദ്രം ഗവർണറെ തിരിച്ച് വിളിക്കണമെന്നും എം വി ജയരാജൻ ആവശ്യപ്പെട്ടു. ഗവർണർ സ്ഥാനത്തിരുന്നു കൊണ്ട് എന്തും ചെയ്യാമെന്ന് കരുതുന്നതായും സി പി എം സെക്രട്ടറി അഭിപ്രായപ്പെട്ടു. ആർ എസ് എസുകാരെ വിദ്യാഭ്യാസ മേഖലയുടെ തലപ്പത്ത് നിയോഗിക്കാൻ മോഹൻ ഭാഗവതിൽ നിന്ന് ഗവർണർക്ക് നിർദ്ദേശം കിട്ടിയെന്നും ജയരാജൻ ആരോപിച്ചു. ആ നിർദ്ദേശം അനുസരിച്ചാണ് ഇപ്പോൾ പ്രവർത്തിക്കുന്നതെന്നും സി പി എം ജില്ലാസെക്രട്ടറി അഭിപ്രായപ്പെട്ടു. ഗവർണറുടെ മാധ്യമ വിലക്കിനെതിരെയും ജയരാജൻ രൂക്ഷമായ വിമർശനം ഉന്നയിച്ചു. ഇന്ന് കൈരളി എങ്കിൽ നാളെ ആരെയും പത്രസമ്മേളനത്തിൽ നിന്ന് ഇങ്ങനെ ഇറക്കി വിടാമെന്നും ഇതിനെതിരെ പ്രതിഷേധം ഉയരണമെന്നുമാണ് സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടത്.
