Asianet News MalayalamAsianet News Malayalam

'മുഖ്യമന്ത്രിയെ കുടുക്കാന്‍ മൊഴി'; ഇഡിക്കെതിരായ സന്ദീപിന്റെ വെളിപ്പെടുത്തല്‍ കോടതി പരിശോധിക്കണം: കോടിയേരി

ഇക്കാര്യം നേരത്തെ  പുറത്ത് വന്നതാണ്‌. ഇത് ബന്ധപ്പെട്ട കോടതി പരിശോധിക്കണം.  ഗൂഢാലോചനയുണ്ടെന്ന  സിപിഎമ്മിന്റെ ആരോപണം ശരി  എന്ന് തെളിയുകയാണെന്നും കോടിയേരി ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടു. 

cpm kodiyeri balakrishnan reaction to gold smuggling case sandeep nair statement about ed
Author
Thiruvananthapuram, First Published Oct 9, 2021, 7:31 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രി (CM Pinarayi Vijayan) ഉൾപ്പടെയുള്ള ഉന്നതരെ കുടുക്കാൻ ഇഡി (ED) സമ്മർദ്ദം ചെലുത്തി എന്ന സ്വർണ്ണക്കടത്തു കേസിലെ (Gold smuggling case) പ്രതി സന്ദീപ് നായരുടെ (Sandeep Nair)  വെളിപ്പെടുത്തൽ ഗൗരവമുള്ളതാണെന്ന് സിപിഎം  (CPM) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ (Kodiyeri Balakrishnan) . ഇക്കാര്യം നേരത്തെ  പുറത്ത് വന്നതാണ്‌. ഇത് ബന്ധപ്പെട്ട കോടതി പരിശോധിക്കണം.  ഗൂഢാലോചനയുണ്ടെന്ന  സിപിഎമ്മിന്റെ ആരോപണം ശരി  എന്ന് തെളിയുകയാണെന്നും കോടിയേരി ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടു. 

സരിത് ആണ് സ്വപ്ന സുരേഷിനെ തനിക്ക് പരിചയപ്പെടുത്തിയത്. സ്വപ്നയെ സഹായിക്കാനാണ് ബം​ഗളൂരുവിലേക്ക് താൻ  ഒപ്പം പോയത്. സ്വർണകടത്തു കേസുമായി ബന്ധപ്പെട്ട് താൻ ഒന്നും പറയില്ല. എല്ലാം കോടതിയിലാണ്. ഡോളർ കടത്തിയതായി തനിക്ക് അറിവില്ല. തനിക്കറിയാവുന്ന എല്ലാ കാര്യങ്ങളും മാധ്യമങ്ങളോട് പറയാൻ തയ്യാറാണ്. സ്വർണ കടത്തൊക്കെ കണ്ടത്തുന്നതിന് മുമ്പാണ് നെടുമങ്ങാട് വർക്ക് ഷോപ്പ് തുടങ്ങിയത്. ഉന്നതർക്കെതിരെ മൊഴി നൽകാൻ എൻഫോഴ്സ്മെന്റ് നിർബന്ധിച്ചു എന്നാണ് സന്ദീപ് നായർ ജയിലിൽ നിന്നറങ്ങിയ ശേഷം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. 

സ്വർണ്ണക്കടത്തിന് പുറമേ, ഡോളർ കടത്ത് കേസിലും, കള്ളപ്പണ കേസിലും, എൻ ഐ എ രജിസ്റ്റർ ചെയ്ത കേസിലും സന്ദീപ് പ്രതിയാണ്. ഈ കേസുകളിൽ  സന്ദീപിന് ജാമ്യം ലഭിച്ചിരുന്നു. കോഫെപോസ തടവും അവസാനിച്ചതോടെയാണ് പൂജപ്പുര ജയിലിൽ കഴിയുകയായിരുന്ന പ്രതി പുറത്തിറങ്ങിയത്. തിരുവനന്തപുരം വിമാനത്താവളത്തിൽ ഡിപ്ലോമാറ്റിക്ക് ബാഗേജ് വഴി വൻ സ്വർണ്ണക്കടത്താണ് സന്ദീപ്, സ്വപ്ന, സരിത്ത് എന്നിവരടങ്ങുന്ന സംഘം യുഎഇ കോൺസൽ ജനറൽ അറ്റാഷെയെ എന്നിവരുടെ അടക്കം സഹായത്തോടെ നടത്തിയത്.  30 കിലോയുടെ സ്വർണ്ണമാണ് ഒരു തവണ മാത്രം കടത്തിയത്. ഇത്തരത്തിൽ  21 തവണ കടത്തിയിട്ടുണ്ടെന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ.

കസ്റ്റംസ് കേസിലും എൻഫോഴ്സ്മെന്‍റ് കേസിലും മുഖ്യപ്രതിയായ സന്ദീപ് നായർ എൻ ഐ എയുടെ കേസിൽ മാപ്പുസാക്ഷിയാണ്. യുഎഇ കോൺസൽ ജനറലും അറ്റാഷെയും കളളക്കടത്തിന്‍റെ രാജ്യാന്തര സൂത്രധാരൻമാരെന്നാണ് സന്ദീപ് നായ‍ർ തന്നെ എൻഐ എ കോടതിയിൽ പറ‍ഞ്ഞത്. രാജ്യത്തിന്‍റെ സാന്പത്തിക ഭദ്രതയെ തകർക്കുന്ന തീവ്രവാദം എന്ന പേരിലാണ് എൻ ഐ എ അങ്കപ്പുറപ്പാട് നടത്തിയതും. എന്നിട്ടും കോൺസൽ ജനറലും അറ്റാഷെയും എൻ ഐ എ കേസിൽ പ്രതികളല്ല. സന്ദീപ് മാപ്പുസാക്ഷിയുമാണ്. എന്നാൽ കസ്റ്റംസ്, എൻഫോഴ്സ്മെന്‍റ് കേസുകളിൽ ഇവർക്കേതിരായ അന്വേഷണമുണ്ട്. 


 

Follow Us:
Download App:
  • android
  • ios