രണ്ടു ബിഎംഎസ് അനുഭാവികളായ ആളുകളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.

ആലപ്പുഴ: ആലപ്പുഴ കലവൂരിൽ സിപിഎം(CPM) നേതാവിന് വെട്ടേറ്റു. സിപിഎം പ്രാദേശിക നേതാവ് സന്തോഷിനെയാണ് ഒരു സംഘം വെട്ടിയത്. വളവനാട് ലോക്കൽ കമ്മിറ്റി അംഗമാണ് സന്തോഷ്. പരിക്കേറ്റ സന്തോഷിനെ എറണാകുളതെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ആക്രമണത്തിനു പിന്നിൽ ബിജെപി ആണെന്ന് സിപിഎം ആരോപിച്ചു. രണ്ടു ബിഎംഎസ് അനുഭാവികളായ ആളുകളെ മണ്ണഞ്ചേരി പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. അക്രമണത്തിന് പിന്നില്‍ വ്യക്തിപരമായ തർക്കം ആണെന്നും രാഷ്ട്രീയം ഇല്ലെന്നുമാണ് പൊലീസ് പറയുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred