തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതി യോഗം ഇന്ന് മുതൽ. മൂന്ന് ദിവസമാണ് സമിതി ചേരുക. സെക്രട്ടേറിയറ്റ് അംഗീകരിച്ച തെറ്റുതിരുത്തൽ രേഖ സമിതി ചർച്ച ചെയ്യും. സംഘടനാ തലത്തിലും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലും നവീകരണം ആവശ്യമാണെന്ന് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ചേർന്ന സെക്രട്ടേറിയറ്റ്  യോഗം വിലയിരുത്തിയിരുന്നു. അടിത്തറ ശക്തമാക്കാൻ ഗൃഹസന്ദർശനങ്ങൾ തുടരണമെന്നും സെക്രട്ടറിയേറ്റ് തീരുമാനിച്ചിട്ടുണ്ട്. സർക്കാരിന്‍റെ പ്രവർത്തനങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ കർമ്മപദ്ധതി തയ്യാറാക്കുന്നതും ഉപതെരഞ്ഞെടുപ്പുകളും സമിതി ചർച്ച ചെയ്യും.