അയാളിങ്ങനെ പറഞ്ഞുകൊണ്ടിരിക്കുമെന്നായിരുന്നു സിപിഎമ്മിനെതിരെ രാജേന്ദ്രൻ ഉയർത്തിയ ആരോപണങ്ങളോട് എംഎം മണിയുടെ പ്രതികരണം. രാജേന്ദ്രന്റെ സിദ്ധാന്തങ്ങളെ കുറിച്ച് തന്നെ കൊണ്ട് പറയിപ്പിക്കരുതെന്നും മണി പരിഹസിച്ചു. 

ഇടുക്കി : ദേവികുളം തെരഞ്ഞെടുപ്പ് വീഴ്ചയിൽ മുൻ എംഎൽഎ എസ്. രാജേന്ദ്രനെ (S Rajendran)പുറത്താക്കാൻ സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി തീരുമാനിച്ചതിന് പിന്നാലെ രാജേന്ദ്രനെ പരിഹസിച്ച് എംഎം മണി എംഎൽഎ. രാജേന്ദ്രൻ പറഞ്ഞുനടക്കുന്നതിന് മറുപടി പറയലല്ല പാർട്ടിക്കാരുടെ പണിയെന്നും ഉചിതമായ സമയത്ത് പാർട്ടി തന്നെ മറുപടി നൽകുമെന്നും എംഎം മണി പറഞ്ഞു. അയാളിങ്ങനെ പറഞ്ഞുകൊണ്ടിരിക്കുമെന്നായിരുന്നു സിപിഎമ്മിനെതിരെ രാജേന്ദ്രൻ ഉയർത്തിയ ആരോപണങ്ങളോട് എംഎം മണിയുടെ പ്രതികരണം. രാജേന്ദ്രന്റെ സിദ്ധാന്തങ്ങളെ കുറിച്ച് തന്നെ കൊണ്ട് പറയിപ്പിക്കരുതെന്നും മണി പരിഹസിച്ചു. 

YouTube video player

ദേവികുളം തെരഞ്ഞെടുപ്പ് വീഴ്ച; മുൻ എംഎൽഎ എസ് രാജേന്ദ്രനെ പുറത്താക്കാൻ ശുപാർശ

അതേ സമയം പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനങ്ങളുടെ പേരിൽ പുറത്താക്കാനുള്ള സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റിയുടെ ശുപാര്‍ശക്ക് മറുപടിയുമായി എസ്.രാജേന്ദ്രൻ രംഗത്തെത്തി. ആത്മാര്‍ത്ഥമായാണ് ഇക്കാലമത്രയും പാര്‍ട്ടിയിൽ പ്രവര്‍ത്തിച്ചതെന്നും ആരുടെയെങ്കിലും കഥയ്ക്ക് അനുസരിച്ച് അഭിനയിക്കാൻ തനിക്ക് അറിയില്ലെന്നും നടപടിയെക്കുറിച്ച് അറിഞ്ഞശേഷം ഭാവി പരിപാടികൾ പറയാമെന്നും എസ്.രാജേന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.തന്നെ പുകച്ച് പുറത്താക്കാൻ പാര്‍ട്ടിക്കുള്ളിലെ ചിലര്‍ കുറെ കാലമായി ശ്രമിക്കുന്നുണ്ടായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

ചിലര്‍ എഴുതിയ കഥയ്ക്ക് അനുസരിച്ച് അഭിനയിക്കാനില്ല; ആരോപണങ്ങൾക്ക് മറുപടിയുമായി എസ് രാജേന്ദ്രൻ