വിവാദ ഫാർമ്മ കമ്പനികളായ മേഘാ എഞ്ചിനിയറിംഗ്,നവയുഗ എഞ്ചിനിയറിംഗ് എന്നിവയിൽ നിന്നാണ് സിപിഎം പണം വാങ്ങിയതെന്നാണ് ആരോപണം

കൊല്ലം : ഇലക്ടറൽ ബോണ്ടിൽ സിപിഎമ്മിനെതിരെ ഗുരുതര ആരോപണവുമായി ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ. ഇലക്ടറൽ ബോണ്ടിൽ ഉൾപ്പെട്ട വിവാദ ഫാർമ കമ്പനികളിൽ നിന്ന് സിപിഎം പണം വാങ്ങിയെന്ന് ഷിബു കൊല്ലത്ത് വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

വിവാദ ഫാർമ്മ കമ്പനികളായ മേഘാ എഞ്ചിനിയറിംഗ്,നവയുഗ എഞ്ചിനിയറിംഗ് എന്നിവയിൽ നിന്നാണ് സിപിഎം പണം വാങ്ങിയതെന്നാണ് ആരോപണം. ഇത് കൂടാതെ കിറ്റെക്സിൽ നിന്നും മുത്തൂറ്റിൽ നിന്നും പണം വാങ്ങി. യൂണിടെക്കും രണ്ടുതവണ പണം കൊടുത്തു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ ഓഡിറ്റ് റിപ്പോർട്ടിലുളള പണം വാങ്ങിയ കണക്കുകളാണ് ഷിബു ബേബി ജോൺ പുറത്തുവിട്ടത്. വിവാദ കമ്പനികളിൽ നിന്ന് പണം വാങ്ങിയിട്ടില്ലെന്ന് പറയുന്ന സിപിഎമ്മിന്റേത് ഇരട്ടത്താപ്പാണ്. ഇലക്ടറൽ ബോണ്ടിൽ ഉൾപ്പെട്ട കമ്പനികളിൽ നിന്നാണ് സി പി എം പണം വാങ്ങിയത്.

പല തവണ മുന്നറിയിപ്പ്, വിമാനത്താവളങ്ങളിൽ നിരീക്ഷണം തുടരുന്നു; അനധികൃത ടാക്സി, 648 ഡ്രൈവര്‍മാര്‍ കൂടി അറസ്റ്റിൽ

YouTube video player