Asianet News MalayalamAsianet News Malayalam

'എന്താ, എന്ത് വിഷയം, ഏത് വിഷയത്തിൽ, ഇന്നലെ പറഞ്ഞില്ലേ'? അൻവറിനെക്കുറിച്ചുള്ള ചോദ്യത്തോട് ക്ഷോഭിച്ച് ഗോവിന്ദൻ

മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ആരോപണങ്ങളിൽ പരസ്യ പോരിനില്ലെന്ന പ്രഖ്യാപനമാണ് പി വി അൻവർ നടത്തിയത്

cpm secretary mv govindan angry on media pv anver adgp mr ajith kumar p sasi controversy
Author
First Published Sep 3, 2024, 5:07 PM IST | Last Updated Sep 3, 2024, 5:15 PM IST

കണ്ണൂർ: പി വി അൻവർ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ പ്രതികരണം തേടിയ മാധ്യമങ്ങളോട് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ക്ഷോഭിച്ചു. അൻവർ ഉയർത്തിയ വിവാദങ്ങളിൽ പ്രതികരണം എന്താണെന്ന് ചോദിച്ചപ്പോൾ എന്ത് വിഷയം എന്നായിരുന്നു എം വി ഗോവിന്ദൻ ക്ഷോഭിച്ചുകൊണ്ട് തിരിച്ചുചോദിച്ചത്. പിന്നാലെ ഏത് വിഷയം, ഇന്നലെ എല്ലാം പറഞ്ഞിട്ടുണ്ട് എന്നും മറുപടി നൽകി കാറിൽ കയറി സി പി എം സെക്രട്ടറി മടങ്ങുകയും ചെയ്തു.

അതേസമയം മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ആരോപണങ്ങളിൽ പരസ്യ പോരിനില്ലെന്ന പ്രഖ്യാപനമാണ് പി വി അൻവർ നടത്തിയത്. മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ എല്ലാ കാര്യങ്ങളും എത്തിച്ചുവെന്ന് പറഞ്ഞ അൻവർ അജിത് കുമാറിനെ മാറ്റുക തന്‍റെ ഉത്തരവാദിത്തം അല്ലെന്നും കൂട്ടിച്ചേർത്തു. ആരെ മാറ്റണം ആരെ മാറ്റണ്ട എന്ന കാര്യമെല്ലാം മുഖ്യമന്ത്രി തീരുമാനിക്കട്ടെയെന്നും നിലമ്പൂർ എം എൽ എ വിവരിച്ചു. മുഖ്യമന്ത്രിക്ക് എല്ലാ കാര്യങ്ങളും എഴുതി നൽകിയിട്ടുണ്ട്.  സത്യസന്ധമായ അന്വേഷണം നടക്കുമെന്നാണ് കരുതുന്നത്. പാർട്ടി സെക്രട്ടറിക്കും ഇതേ പരാതി നൽകുമെന്നും പി വി അൻവർ മാധ്യമങ്ങളോട് പറഞ്ഞു.

പൊലീസിലെ ഒരു വിഭാഗം സർക്കാരിന് നാണക്കേട് ഉണ്ടാക്കിയിട്ടുണ്ട്. അതാണ് ചൂണ്ടിക്കാണിച്ചത്. പുഴുക്കുത്തുകൾ തുറന്നു കാണിച്ചു. സഖാവെന്ന ദൗത്യം നിറവേറ്റി. ജോലി തീർന്നു. ഇനി നടപടി എടുക്കേണ്ടത് സർക്കാരാണെന്നും അൻവർ വിവരിച്ചു. തെളിവുകൾ ഒന്നും കൈമാറിയില്ലെന്നും അൻവർ പറഞ്ഞു. പി ശശിക്ക് എതിരായ ആരോപണത്തിൽ ഉറച്ച് നിൽക്കുന്നോ എന്ന് ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് മൗനമായിരുന്നു മറുപടി. ലാൽ സലാം എന്ന് ആവർത്തിച്ച് പറഞ്ഞാണ് അൻവർ ക്യാമറകൾക്ക് മുന്നിൽ നിന്ന് പോയത്. 

കഴിഞ്ഞ ദിവസങ്ങളിൽ എ ഡി ജി പി എംആർ അജിത്കുമാറിനെതിരെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെയും ആരോപണങ്ങൾ നടത്തിയതിന്‍റെ പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനുമായി അൻവർ കൂടിക്കാഴ്ച്ച നടത്തിയത്. സെക്രട്ടേറിയറ്റിലെ നോർത്ത് ബ്ലോക്കിലായിരുന്നു കൂടിക്കാഴ്ച്ച.

ഒടുവിൽ വഴങ്ങി അൻവർ; 'എന്‍റെ ഉത്തരവാദിത്തം തീർന്നു, ഇനി എല്ലാം മുഖ്യമന്ത്രിയും പാർട്ടിയും തീരുമാനിക്കും'

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios