ആക്ഷേപം എഴുതി കിട്ടുമ്പോൾ അന്വേഷിക്കാനും ധാരണയായി. നടപടി വേണമെങ്കിൽ മാത്രം കേന്ദ്ര കമ്മിറ്റി ചർച്ച ചെയ്യും. 

ദില്ലി : മുതിര്‍ന്ന നേതാവും എൽഡിഎഫ് കൺവീനറുമായ ഇപി ജയരാജനെതിരെ അന്വേഷണം വേണോയെന്ന് സംസ്ഥാന ഘടകത്തിന് തീരുമാനിക്കാമെന്ന‌് സിപിഎം കേന്ദ്ര നേതാക്കൾ. ഇപി ജയരാജൻ കേന്ദ്ര കമ്മിറ്റി അംഗമാണെങ്കിലും അന്വേഷണത്തിന് പിബി ഇപ്പോൾ അനുമതി നല്കേണ്ട ആവശ്യമില്ലെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. മാധ്യമ വാ‍ര്‍ത്തകളുടെ അടിസ്ഥാനത്തിൽ വിശദീകകരണം ആവശ്യപ്പെട്ട കേന്ദ്ര നേതാക്കളെ സംസ്ഥാന കമ്മിറ്റിയിൽ ഇപി ജയരാജനെതിരെ ആരോപണം ഉയർന്നുവെന്ന് സംസ്ഥാന ഘടകം അറിയിച്ചു. ആക്ഷേപം എഴുതി കിട്ടുമ്പോൾ അന്വേഷിക്കാനും ധാരണയായി. നടപടി വേണമെങ്കിൽ മാത്രം കേന്ദ്ര കമ്മിറ്റി ചർച്ച ചെയ്യും. 

മൊറാഴയിലെ റിസോർട്; മകൻ സ്ഥാപക ഡയറക്ടർ, ഇപി ജയരാജന്റെ വാദങ്ങൾ പൊളിയുന്നു

സിപിഎമ്മിനെ പിടിച്ചുകുലുക്കുന്ന റിസോർട്ട് വിവാദത്തിൽ മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര നേതൃത്വത്തിൻറെ ഇടപെടൽ. പരാതിയിൽ ഉറച്ചുനിൽകകുന്ന പി ജയരാജൻ സംസ്ഥാന സമിതിയിൽ ഉയർത്തിയ കാര്യങ്ങൾ ഉടൻ രേഖാമൂലം പാർട്ടിക്ക് നൽകും. ഇപിക്കെതിരെ പാർട്ടി കമ്മീഷൻ അന്വേഷണം വരാനാണ് സാധ്യത. പാർട്ടി യോഗത്തിൽ മുതിർന്ന നേതാവിനെതിരെ മറ്റൊരു മുതിർന്ന നേതാവ് വലിയ പരാതി ഉന്നയിക്കുകയും പുറത്ത് മാധ്യമങ്ങളോട് അത് നിഷേധിക്കാതിരിക്കുകയും ചെയ്ത സ്ഥിതിയെ കാര്യമായി തന്നെ കേന്ദ്ര നേതാക്കളും കാണുന്നുണ്ട്.

'ക്വട്ടേഷൻ ബന്ധം അന്വേഷിക്കണം, പാർട്ടി ഫണ്ട് വെട്ടിപ്പ്'; പി ജയരാജനെതിരെ സിപിഎം നേതൃത്വത്തിന് പരാതി പ്രളയം

ഇപി എൽഡിഎഫ് കൺവീന‍ര്‍ സ്ഥാനം മാറിയേക്കുമെന്ന് സൂചന 

 മൊറാഴയിലെ വൈദേകം ആയൂ‍ര്‍വേദ റിസോർട്ടുമായി ബന്ധപ്പെട്ട് സിപിഎമ്മിനുള്ളിൽ നിന്നു തന്നെ സാമ്പത്തിക ആരോപണമുന്നയിക്കപ്പെട്ട സാഹചര്യത്തിൽ ഇപി ജയരാജൻ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്നും മാറിയേക്കും. ഒഴിയാൻ സന്നദ്ധത അറിയിച്ചെന്നാണ് പാർട്ടി വൃത്തങ്ങളിൽ ലഭിക്കുന്ന സൂചന. സിപിഎം സംസ്ഥാന സമിതിയിൽ പി ജയരാജൻ വിഷയം ഉന്നയിച്ചപ്പോൾ പരാതി എഴുതി നൽകാനായിരുന്നു സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നൽകിയ മറുപടി. നിലവിലെ സാഹചര്യത്തിൽ പി ജയരാജൻ പരാതിയുമായി മുന്നോട്ട് തന്നെ പോകും. ആ സാഹചര്യത്തിൽ വിഷയം വീണ്ടും കലങ്ങിമറിയുമെന്നും പാർട്ടി അന്വേഷണ കമ്മീഷനെ വെക്കാൻ സാധ്യതയുണ്ടെന്നുമാണ് ഇപി വിഭാഗത്തിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്നും മാറി നിൽക്കാൻ സന്നദ്ധത ഇപി ബന്ധപ്പെട്ടവരെ അറിയിച്ചതെന്നാണ് സൂചന. 

'പ്രതിഷേധമുണ്ടായിട്ടും മൊറാഴയിലെ റിസോർട്ടിന് അനുകൂല റിപ്പോർട്ട് നൽകിയത് തഹസിൽദാർ' : പരാതിക്കാരൻ സജിൻ

YouTube video player

YouTube video player