വിപുലീകൃത ജില്ലാ കമ്മിറ്റികൾക്ക് ശേഷമുള്ള ആദ്യ സിപിഎം സംസ്ഥാന സമിതി യോഗം ഇന്നും നാളെയുമായി തിരുവനന്തപുരത്ത് ചേരും

തിരുവനന്തപുരം: വിപുലീകൃത ജില്ലാ കമ്മിറ്റികൾക്ക് ശേഷമുള്ള ആദ്യ സിപിഎം സംസ്ഥാന സമിതി യോഗം ഇന്നും നാളെയുമായി തിരുവനന്തപുരത്ത് ചേരും. തെറ്റുതിരുത്തൽ ചർച്ചകളുടേയും വിവിധ ജില്ലകളിലെടുത്ത തീരുമാനങ്ങളുടേയും വിശദമായ അവലോകനം സംസ്ഥാന സമിതി യോഗത്തിലുണ്ടാകും. തെറ്റുതിരുത്ത നടപടികളുടെ ഭാഗമായി എടുത്ത മറ്റ് തീരുമാനങ്ങളുടെ നടത്തിപ്പും, ജനങ്ങളിലേക്ക് കൂടുതൽ ഇറങ്ങിച്ചെല്ലുന്ന വിധത്തിൽ സംഘടനാ തലത്തിൽ ആവിഷ്കരിക്കേണ്ട പദ്ധതികളും സംബന്ധിച്ച് വിശദമായ ചർച്ച സംസ്ഥാന സമിതിയിൽ പ്രതീക്ഷിക്കുന്നുണ്ട്.

സെക്രട്ടേറിയറ്റ് തയ്യാറാക്കിയ പ്രവർത്തന റിപ്പോർട്ട് ചർച്ചകൾക്ക് ശേഷം അന്തിമമാക്കും. പ്രതിപക്ഷ പ്രവർത്തനത്തിലെ ഏകോപനമില്ലായ്മയടക്കുള്ള പ്രശ്നങ്ങൾക്കും പരിഹാര,നിർദ്ദേശങ്ങളുണ്ടാകും. ഉപനേതൃപദവിയിൽ സിപിഐ ഭിന്നത അടക്കമുള്ള പ്രശ്നങ്ങൾക്കിടയിൽ സംസ്ഥാന സമിതിക്ക് പിന്നാലെ തന്നെ ഇടത് മുന്നണി യോഗവും ഉണ്ടാകും.