തിരഞ്ഞെടുപ്പിന് ശേഷം അടിയന്താരാവസ്ഥയെ വെല്ലുന്ന പീഡനമാണ് നടക്കുന്നതെന്നും ഇഡി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രി മുഹമ്മദ്‌ റിയാസിനെയുമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. ബിജെപിയുടെ രാഷ്ട്രീയ ഉപകരണമായി ഇഡി മാറിയെന്നും 95 ശതമാനം കേസുകളും പ്രതിപക്ഷത്തിനെതിരെയാണെന്നും അദ്ദേഹം ആരോപിച്ചു.

കോഴിക്കോട്: അടിയന്താരാവസ്ഥയെ വെല്ലുന്ന പീഡനമാണ് തിരഞ്ഞെടുപ്പിന് ശേഷം നടക്കുന്നതെന്നും ഇഡി ലക്ഷ്യമിടുന്നത് പിണറായി വിജയനെയും മുഹമ്മദ്‌ റിയാസിനെയുമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. ലേക്കർ ഇന്ത്യ കടലാസ് കമ്പനി ആണെന്ന പ്രചാരണം നടക്കുന്നു. ലേക്കർ ഇന്ത്യ എല്ലാ നിയമവശങ്ങളും പാലിച്ച് പ്രവർത്തിക്കുന്ന കമ്പനിയാണെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു. സിഎംആർഎൽ മാസപ്പടി കേസിലെ ഇഡി റെയ്ഡിൻ്റെ പശ്ചാത്തലത്തിൽ സിപിഎം വിശദീകരണയോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എംവി ഗോവിന്ദൻ.

പാർട്ടിക്ക് എതിരായ എന്തെങ്കിലും കിട്ടുമോ എന്നാണ് മാധ്യമങ്ങൾ നോക്കുന്നത്. മാധ്യമ തണലിൽ അല്ല സിപിഎം വളർന്നത്. മാധ്യമങ്ങൾ മൂലധന ശക്തികൾക്ക് കീഴടങ്ങി. സിപിഎമ്മിനെ ഭയപ്പെടുത്തി നിർത്താമെന്ന് ഇ‍ഡിയും മാധ്യമങ്ങളും കരുതേണ്ട. ഇതൊക്കെ കടന്നുവന്നതാണ് പാർട്ടി. ചിദചംബരം ആണ് ഇഡിക്ക് പിഎംഎൽഎ വകുപ്പ് കൂടെ കൈകാര്യം ചെയ്യാൻ അവസരം നൽകിയത്. ഇതോടെയാണ് ഇഡി ഇങ്ങിനെ ആയത്. പിന്നീട് ചിദമ്പരം തന്നെ ഇഡിയുടെ അറസ്റ്റിലായി. ഇഡിയെ രാഷ്ട്രീയ ഉപയോഗത്തിന് വേണ്ടിയാണ് ഈ അധികാരം നൽകിയത്. പിന്നീട് ചിഡംബരത്തിന് തന്നെ തിരുത്തേണ്ടി വന്നു‌. ഇഡി അന്വേഷണം നടത്തുകയല്ല. ആദ്യം തന്നെ രാഷ്ട്രീയ ലക്ഷ്യം വെക്കുന്നു. പിന്നീട് ആണ് അന്വേഷണം. ബിജെപി ക്കാർക്ക് എതിരെ കേസ് ഇല്ല. 95 ശതമാനം കേസുകളും പ്രതിപക്ഷത്തിന് എതിരെയാണ്.

ബിജെപിക്കാർ കള്ളപ്പണം ഇല്ലാത്തവർ എന്നാണോ. പിസി ജോർജ് തുറന്ന് പറഞ്ഞത് കേട്ടില്ലേ. അതിൽ എന്താണ് കേസ് എടുക്കാത്തത്. ഈ നാലരക്കോടി കള്ളപ്പണം അല്ലേ. കേരളത്തിൽ ബിജെപി ചിലവഴിച്ചത് കള്ളപ്പണം അല്ലേ. ബിജെപി ഓഫിസിൽ ചാക്കിൽ കെട്ടി പണം കൊണ്ടുവെന്ന് തിരൂർ സതീശൻ പറഞ്ഞില്ലേ. ഇഡി കേസ് എടുത്തോ. അതേ ഓഫിസിൽ ഇപ്രാവശ്യം 25 കോടിയാണ് ഇടപാട് നടന്നത്. എന്തേ തിരൂർ സതീശനെ ചോദ്യം ചെയ്യാത്തത്. മൂന്നരകോടി കുഴൽപണം പിടിച്ച കൊടകര കേസിൽ ഇഡി അന്വേഷിച്ചില്ല. കോടതി പറഞ്ഞിട്ട് പോലും അന്വേഷിച്ചില്ല. ഇതാണ് ഇഡിയുടെ രാഷ്ട്രീയം. 12 വർഷത്തിനിടെ 5900 കേസ് ഇഡി എടുത്തു. 7450 റെയ്‌ഡ്‌ നടന്നു. കുറ്റപത്രം നൽകിയത് 9 ശതമാനത്തിൽ താഴെയാണ്. ശിക്ഷിച്ചത് 25 കേസിൽ മാത്രം. ശിക്ഷ 0.25 ശതമാനം മാത്രമാണ്. പ്രതിപക്ഷത്ത് ഇരിക്കുന്നവരെ കേസിൽ കുടുക്കുക. ബിജെപി യിൽ ചേർന്നാൽ കേസ് തള്ളുക. ആസാം മുഖ്യമന്ത്രി, ബംഗാൾ മുഖ്യമന്ത്രി ഇങ്ങിനെ കേസ് ഒഴിവാക്കിയ ആളുകളാണ്.

ശാരദ ചിട്ടി കേസ്, ബിജെപിയിലേക്ക് കാലുമാറിയാൽ കേസ് ഇല്ല, കേസ് തേച്ചുമായ്ക്കും. രാഹുലിനും, സോണിയക്കും എതിരെ കേസ് ഉണ്ട്. അവർ കാലുമാറാൻ തയ്യാറാകത്ത് കൊണ്ടാണ് കേസ് തുടരുന്നത്. നിയമപരമായി വീണ കേസ് കൈകാര്യം ചെയ്‌താൽ എതിർപ്പ് ഇല്ല. ഇഡിയും മാധ്യമങ്ങളും അങ്ങിനെ അല്ല കാണുന്നത്. കേസ് പിണറായിയിൽ എത്തിക്കാൻ ആണ് നീക്കം. ആ രാഷ്ട്രീയ നീക്കം ആണ് സിപിഎം എതിർക്കുന്നത്. ഇഡി നടത്തുന്നത് വിചിത്ര നടപടിയാണ്. അതാണ് വാർത്താ കുറിപ്പ്. സാധാരണ ഇങ്ങിനെ ഉണ്ടാവാറില്ല. അന്വേഷണകാര്യങ്ങൾ പറഞ്ഞു ഇഡി പത്രകുറിപ്പ് ഇറക്കുന്നത് രാഷ്ട്രീയമാണ്. ഇഡി ഇതുവരെ ഒന്നും കണ്ടെത്തിയിട്ടില്ല. റെയ്ഡിൽ ഒന്നും കിട്ടിയില്ല എന്നാണ് എഴുതി നൽകിയത്. ഇഡി റെയ്‌ഡ്‌ ചെയ്യുമ്പോൾ ചിലരെ ഭീഷണിപ്പെടുത്തി. മകളെ കല്യാണം നടക്കില്ലെന്നു ഭീഷണിപ്പെടുത്തി. ഇഡി പടച്ചുണ്ടാക്കിയതാണ് ഹവാല ആരോപണം. അത് ആ കമ്പനി കൈകാര്യം ചെയ്തോളും. സിപിഎമ്മിന് അതിൽ ഒരു കാര്യം ഇല്ല. പാർട്ടി നേതാക്കൾക്കെതിരെ വന്നാൽ ഞങ്ങൾ നേരിടും. ലാവ്‌ലിൻ കേസ് എന്ത് നടന്നു..?അങ്ങിനെ ഒരു കേസ് തന്നെ ഇല്ല. നാണക്കേട് ആയത് കൊണ്ടാണ് ലാവ്‌ലിൻ കേസ് എടുക്കാത്തത്. ലാവ്‌ലിൻ കേസിൽ സിപിഎം ബിജെപി ധാരണ എന്നാണ് ആരോപിക്കുന്നത്. കേസ് കോടതിയിൽ എടുക്കാൻ അന്വേഷണ സംഘത്തിനാണ് പേടി. കരുവന്നൂർ കേസിൽ കൃത്രിമം നടത്തിയവരെ പാർട്ടി സംരക്ഷിച്ചിട്ടില്ല. ഇവിടെയും ഇഡി വന്നു, ഒന്നും നടന്നില്ല. ആ ബാങ്ക് നല്ല നിലയിൽ പ്രവർത്തിക്കുന്നുണ്ട്. ഇഡി പ്രതികളെ രക്ഷപ്പെടുത്തി, പാർട്ടി നേതാക്കളെ കുടുക്കാൻ ആണ് ശ്രമിച്ചത്. ക്രൈംബ്രാഞ്ച് പ്രതികളാക്കിയവരെ രക്ഷപ്പെടുത്തി. കരുവന്നൂർ ഉപയോഗിച്ച് ഇഡി കളിച്ച തൃശൂരിൽ ആണ് സിപിഎമ്മിന് ഏറെ മുന്നേറ്റം ഉണ്ടാക്കാൻ ആയത്.

സിപിഎമ്മിനെ തകർത്ത് ബിജെപിയിലേക്ക് ആളെ കൂട്ടാൻ ആണ് ഇഡി കളിക്കുന്നത്. അതാണ് നേതാക്കളെ ലക്ഷ്യം വെക്കുന്നത്. അതിന് സിപിഎം കീഴടങ്ങില്ല. ബംഗാളിലും ആസാമിലും നടന്നത് കേരളത്തിൽ നടക്കും എന്ന് കരുതേണ്ട. ഏതെങ്കിലും കടലാസ് തെളിവ് അല്ലെന്ന് സുപ്രിം കോടതി പറഞ്ഞിട്ടുണ്ട്. ആദിത്യ ബിർള കേസിലെ പ്രതിയാണ് മോദി. ആ കേസിലാണ് ആരെങ്കിലും എഴുതിയത് തെളിവാക്കരുത് എന്ന് കോടതി പറഞ്ഞത്. പിണറായിയെ എന്താണ് അറസ്റ്റ് ചെയ്യാത്തത് എന്നാണ് രാഹുൽ ഗാന്ധി ചോദിച്ചത്. കോൺഗ്രസിന്റെ മനസിലിരിപ്പ് ആണ് പുറത്ത് വന്നത്. ഒന്നാം പിണറായിക്ക് കേരളത്തിലെ എല്ലാ വീട്ടിലും വോട്ട് ഉണ്ടായിരുന്നു. രണ്ടാം പിണറായി സർക്കാറിന്റെ കാലത്ത് പിണറായിയെ ലക്ഷ്യം വെച്ചു. വ്യക്തിഹത്യ നടത്തിയെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു.

YouTube video player